മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്നു; ര​ണ്ടാം ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി ശ്വേ​ത തി​വാ​രി
Monday, August 12, 2019 12:06 PM IST
ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച ഭ​ർ​ത്താ​വി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ന​ടി ശ്വേ​ത തി​വാ​രി. ര​ണ്ടാം ഭ​ർ​ത്താ​വ് അ​ഭി​ന​വ് കോ​ഹ്ലി​ക്കെ​തി​രെ​യാ​ണ് ശ്വേ​ത പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന അ​ഭി​ന​വ് ത​ന്നെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് ശ്വേ​ത പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. മോ​ഡ​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ക​ൾ പാ​ല​ക് ചൗ​ധ​രി​യെ അ​ഭി​ന​വ് പ​രി​ഹ​സി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്നും ശ്വേ​ത പ​റ​യു​ന്നു.

ശ്വേ​ത​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​ന​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ശ്വേ​ത​യു​ടെ​യും ആ​ദ്യ ഭ​ർ​ത്താ​വ് രാ​ജാ ചൗ​ധ​രി​യു​ടെ​യും മ​ക​ളാ​ണ് പാ​ല​ക് ചൗ​ധ​രി. 1998ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2007ൽ ​വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു. 2018ലാ​ണ് ശ്വേ​ത, അ​ഭി​ന​വി​നെ വി​വാ​ഹം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.