ബോളിവുഡ് നടി കങ്കണയുമായുള്ള കരാറുകൾ അവസാനിപ്പിച്ച് ഫാഷൻ ഡിസൈനേഴ്സ്.കങ്കണയുമായുളള പ്രോജക്റ്റുകൾ ഉപേക്ഷിക്കുന്നതായി പ്രമുഖ ഫാഷൻ ഡിസൈനേഴ്സായ ആനന്ദ് ഭൂഷണും, റിംസിം ദാദുവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇരുവരുടെയും തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്കറും രംഗത്തെത്തി.
ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിനു പിന്നാലെ അവരുമായുളള പ്രോജക്റ്റുകൾ ഉപേക്ഷിച്ച് ഫാഷൻ ഡിസൈനേഴ്സ്. കങ്കണയുമായുളള പ്രോജക്റ്റുകൾ ഉപേക്ഷിക്കുന്നതായി പ്രമുഖ ഫാഷൻ ഡിസൈനേഴ്സായ ആനന്ദ് ഭൂഷണും, റിംസിം ദാദുവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇന്ന് നടന്ന ചില പ്രത്യേക സംഭവങ്ങളെത്തുടർന്ന് കങ്കണയുമായി സഹകരിച്ച് പ്രവർത്തിച്ചതിന്റെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇനി ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡ് ആഗ്രഹിക്കുന്നില്ല എന്നും ആനന്ദ് ഭൂഷൺ ട്വീറ്റ് ചെയ്തു.
ശരിയായ കാര്യം ചെയ്യാൻ ഒരിക്കലും വൈകരുത്! സോഷ്യൽ മീഡിയയിൽ നിന്നും കങ്കണയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ എല്ലാ പോസ്റ്റുകളും ഞങ്ങൾ നീക്കം ചെയ്യുന്നു. ഒപ്പം അവരുമായി ഭാവിയിൽ ഒരു ബന്ധത്തിലും ഏർപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നതായും റിംസിം ദാദുവും വ്യക്തമാക്കി.
ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ബംഗാളിൽ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെ പങ്കുവച്ച ട്വീറ്റിൽ ബംഗാളിനെ മമത മറ്റൊരു കാഷ്മീരാക്കി മാറ്റുന്നു എന്ന് പരാമർശിച്ചിരുന്നു. ട്വീറ്റിനെതിരെ വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.