കാമുകന്‍റെ ചിത്രങ്ങൾ ഇല്യാന നീക്കം ചെയ്തു
Tuesday, August 27, 2019 12:10 PM IST
ബോ​ളി​വു​ഡി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന താ​രം പ​ക്ഷെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന് മു​ന്പേ പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ കാ​മു​ക​ൻ ആ​ൻ​ഡ്രൂ നീ​ബോ​ണു​മാ​യു​ള്ള ഫോ​ട്ടോ​ക​ള്‍ ഇ​ല്യാ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ മ​ടി കാ​ണി​ച്ചി​രു​ന്നി​ല്ല. ഓ​സ്‍​ട്രേ​ലി​യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ൻ​ഡ്രൂ നീ​ബോ​ണു​മാ​യി കു​റേ​ക്കാ​ല​മാ​യി ഇ​ല്യാ​ന ഡേ​റ്റി​ങ്ങി​ലാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ബ​ന്ധം ഇ​രു​വ​രും അ​വ​സാ​നി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് നി​റ​യു​ന്ന​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലെ ആ​ൻ​ഡ്രൂ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ല്യാ​ന നീ​ക്കം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു സം​ശ​യം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല ഇ​രു​വ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്പ​രം അ​ൺ​ഫോ​ളോ ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ വേ​ർ​പി​രി​ഞ്ഞ​തു ത​ന്നെ​യെ​ന്ന് പ​ല​രും ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.

ഒ​രി​ക്ക​ല്‍ "ഹ​ബ്ബി' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ഇ​ല്യാ​ന ആ​ൻ​ഡ്രൂവി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. അ​തേ തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യെ​ന്ന വാ​ർ​ത്ത​ക​ളും അ​ന്നു പ​ര​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.