ശ്രീദേവിയുടെ മകളായ ജാൻവി കപൂറും അമ്മയുടെ പാത പിന്തുടർന്നു സിനിമയിൽ എത്തി. ശ്രീദേവിയുടെ വിയോഗത്തിന് ശേഷമാണ് ജാൻവി കപൂർ സിനിമയിൽ എത്തിയത്. 2018 ൽ പുറത്ത് ഇറങ്ങിയ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റം.
ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ജാൻവിയുടെ സിനിമ പ്രവേശനം. എന്നാൽ അത് കാണാൻ താരറാണിക്ക് സാധിച്ചിരുന്നില്ല. മകളെ ബിഗ് സ്ക്രീനിൽ കാണുന്നതിന് മുമ്പ് തന്നെ ശ്രീദേവി വിടവാങ്ങുകയായിരുന്നു.
ധടക്ക് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജാൻവി ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇവയെല്ലാം വൻ വിജയമായിരുന്നു. 2020 ൽ പുറത്ത് ഇറങ്ങിയ ഗുഞ്ചന് സക്സേനയിലെ ജാൻവിയുടെ പ്രകടനം വലിയ ചർച്ചയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് ജാൻവി കപൂർ. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നടിയുടെ വസ്ത്രധാരണം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിവാഹത്തെക്കുറിച്ച് ജാൻവി കപൂർ പറഞ്ഞ വാക്കുകളാണ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും തയാറെടുപ്പുകളെ കുറിച്ചുമൊക്കെ പറഞ്ഞത്. വളരെ ലളിതമായിട്ടാകും തന്റെ വിവാഹം നടക്കുക എന്നാണ് ജാൻവി പറയുന്നത്. രണ്ട് ദിവസത്തെ വിവാഹ ചടങ്ങുകൾ മാത്രമേ കാണുകയുള്ളുവെന്നും താരം പറയുന്നു.
തിരുപ്പതിയിൽ വച്ചാകും വിവാഹം നടക്കുക. കല്യാണത്തിന് കാഞ്ചീപുരം പട്ടുസാരി അല്ലെങ്കിൽ പട്ടുപാവാടയും സാരിയുമായിരിക്കും ധരിക്കുന്നത്. മെഹന്തി, സംഗീത് ചടങ്ങുകൾ അമ്മയുടെ തറവാട്ട് വീട്ടിൽ വച്ചാകും നടക്കുക.
വീടാക്കെ മെഴുകുതിരിയും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കും. ഇതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തുക സഹോദരി അൻഷുലി കപൂർ ആയിരിക്കും. കാരണം ആ സമയത്ത് അച്ഛൻ വളരെ സങ്കടത്തിലായിരിക്കും. അതുപോലെ തന്നെ വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ നടത്താൻ താൽപര്യമില്ല- ജാൻവി കപൂർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.