ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനാണെന്ന് നടി കങ്കണ. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്പോഴാണ് നടിയുടെ പ്രസ്താവന.
‘മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി. അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ കുറച്ചുകൂടി ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി.’–കങ്കണ കുറിച്ചു.
ലോകത്തില്‍ തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്ന് താരം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. അന്ന് ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പുമായിട്ടായിരുന്നു നടിയുടെ താരതമ്യപ്പെടുത്തൽ. അതേസമയം തനു വെഡ്സ് മനുവിന് ആശംസകൾ നേർന്ന് തപ്സിയും ആലിയായും പോസ്റ്റ് ചെതപ്പോൾ തന്നെ ടാഗ് ചെയ്യത്തതിനെതിരേ കങ്കണ രൂക്ഷമായി വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.