സ്ത്രീ​ക​ൾ വ​ള​ര​രു​തെ​ന്ന സി​സ്റ്റം! മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ക​ങ്ക​ണ
Tuesday, September 7, 2021 5:24 PM IST
ത​മി​ഴ്‌​നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യ ത​ലൈ​വി റി​ലീ​സി​നൊ​രു​ങ്ങു​മ്പോ​ള്‍ ചി​ല മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ള്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്.

മ​ള്‍​ട്ടി​പ്ല​ക്സു​ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യാ​ണ് ന​ടി രം​ഗ​ത്തെ​ത്തി​യ​ത്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മ​ള്‍​ട്ടി​പ്ല​സു​ക​ള്‍​ക്ക് വേ​റെ നി​യ​മ​മാ​ണെ​ന്ന് അ​വ​ര്‍ ആ​രോ​പി​ച്ചു. സ​ല്‍​മാ​ന്‍ ഖാ​ന്‍റെ​യും വി​ജ​യ്‌​യു​ടേ​യും സി​നി​മ​ക​ള്‍ തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ങ്ക​ണ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

മു​ന്‍​നി​ര ന​ട​ന്മാ​ര്‍ എ​ത്തു​മ്പോ​ള്‍ മ​ള്‍​ട്ടി​പ്ല​ക്‌​സി​ന് വേ​റെ നി​യ​മ​മാ​ണ്. അ​വ​ര്‍ രാ​ധെ സി​നി​മ ഒ​ടി​ടി​യി​ലും തി​യ​റ്റ​റി​ലും ഒ​ന്നി​ച്ച് റി​ലീ​സ് ചെ​യ്തു. മാ​സ്റ്റ​ര്‍ ര​ണ്ട് ആ​ഴ്ച​യി​ലേ​ക്കാ​ണ് റി​ലീ​സ് ചെ​യ്ത്. ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളും ഒ​ടി​ടി​ക്കൊ​പ്പം അ​വ​ര്‍ തി​യ​റ്റ​റി​ലെ​ത്തി​ക്കും. എ​ന്നാ​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ നാ​ലാ​ഴ്ച​ത്തെ സ​മ​യ​മു​ണ്ടാ​യി​ട്ടും ത​ലൈ​വി റി​ലീ​സ് ചെ​യ്യാ​ന്‍ തി​യ​റ്റ​റു​ക​ള്‍ ത​യാ​റാ​വു​ന്നി​ല്ല. സ്ത്രീ​ക​ള്‍ വ​ള​ര​രു​ത് എ​ന്നു​റ​പ്പി​ക്കു​ന്ന സി​സ്റ്റ​മാ​ണി​ത്.

അ​വ​ര്‍ ത​ന്നെ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സ്ത്രീ ​സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ള്‍ കാ​ണി​ക​ളെ തിയ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് പ​രാ​തി​യും പ​റ​യു​ന്നു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ല്ലാ​തെ കൈ​യാ​ങ്ക​ളി ന​ട​ത്ത​രു​ത്. ഹി​ന്ദി​യി​ല്‍ ര​ണ്ട് ആ​ഴ്ച​ത്തെ തി​യ​റ്റ​ര്‍ റി​ലീ​സാ​ണു​ള്ള​ത്. എ​ന്നാ​ല്‍ മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ള്‍ ഒ​ത്തു​കൂ​ടി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ റി​ലീ​സും ത​ട​സം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത് ക്രൂ​ര​വും അ​നീ​തി​യു​മാ​ണ്- ക​ങ്ക​ണ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.