ജ​യ​ല​ളി​ത​യോ സ്മൃതി ഇറാനിയോ; കങ്കണയ്ക്ക് ‌ട്രോൾ പെരുമഴ
Tuesday, November 26, 2019 10:38 AM IST
മു​ൻ ച​ല​ച്ചി​ത്ര​താ​ര​വും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ ക​ഥ പ​റ​യു​ന്ന ത​ലൈ​വി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫസ്റ്റ്‌​ലു​ക്ക് ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ചി​ത്ര​ത്തി​ൽ ജ​ല​യ​ല​ളി​ത​യു​ടെ വേ​ഷം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റണൗ​ത്തി​നെ ട്രോ​ളു​ക​യാ​ണ് സൈ​ബ​ർ​ലോ​കം.

ക​ങ്ക​ണ​യു​ടെ മേ​ക്ക​പ്പി​നെ ലാ​ക്കാ​ക്കി​യാ​ണ് പ​രി​ഹാ​സം മു​ഴു​വ​ൻ. ജ​യ​ല​ളി​ത​യു​മാ​യി സാ​മ്യ​മി​ല്ലെ​ന്നും ക​ണ്ടാ​ൽ സ്മൃ​തി ഇ​റാ​നി​യെ​പ്പോ​ലു​ണ്ട് എ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബൊ​മ്മ​യെ​പ്പോ​ലു​ണ്ട് എ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ ക​മ​ന്‍റ്. ക​ങ്ക​ണ​യു​ടെ മേ​ക്ക​പ്പി​നെ ദു​ര​ന്തം എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​റ്റു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ജ​യ​ല​ളി​ത​യാ​യു​ള്ള രൂ​പ​മാ​റ്റ​ത്തി​ന് പ്രോ​സ്തെ​റ്റി​ക് മേ​ക്ക​പ്പാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.



വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് വി​ഷ്ണു​വ​ർ​ധ​ൻ ഇ​ന്ദു​രി​യും ശൈ​ലേ​ഷ് ആ​ർ സിം​ഗും ചേ​ർ​ന്നാ​ണ്. അ​ര​വി​ന്ദ് സ്വാ​മി​യാ​ണ് ത​ലൈ​വി​യി​ൽ എം​ജി​ആ​ർ ആ​കു​ന്ന​ത്. ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് കെ.​ആ​ർ. വി​ജ​യേ​ന്ദ്ര​പ്ര​സാ​ദ് ആ​ണ്. വി​ശാ​ൽ വി​ത്ത​ൽ ആ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.