ബോളിവുഡ് താരവും കോൺഗ്രസ് അംഗവുമായ ഊർമിള സോഫ്റ്റ് പോൺ സ്റ്റാറാണെന്ന് കങ്കണ. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മുംബൈയെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെ ഊര്‍മിള രംഗത്ത് വന്നിരുന്നു.
മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ നിന്ന് ആരംഭിക്കാനായിരുന്നു ഊര്‍മിള ഉപദേശം. ഇതിന് പിന്നാലെയാണ് ഊര്‍മ്മിളയ്ക്കെതിരെ കങ്കണയുടെ അധിക്ഷേപം.
ഊര്‍മ്മിള, അവരൊരു സോഫ്റ്റ് പോണ് താരമാണ്.. ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണെന്ന് എനിക്കറിയാം. പക്ഷെ അവര്‍ അവരുടെ അഭിനയത്തിന്റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്.. എന്തിനാണ് അവര്‍ അറിയപ്പെടുന്നത്. സോഫ്റ്റ് പോണിലൂടെ അല്ലേ? എന്നായിരുന്നു കങ്കണയുടെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ഊര്‍മ്മിള ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.