ന​ഗ്‌​മ​യും ക​ങ്ക​ണ​യും നേ​ർ​ക്കു​നേ​ർ!
Saturday, July 25, 2020 8:13 PM IST
ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി തെ​ന്നി​ന്ത്യ​ൻ ന​ടി​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ന​ഗ്‌​മ. ക​ങ്ക​ണ​യു​ടെ സി​നി​മാ​ജീ​വി​തം നി​ല​നി​ൽ​ക്കു​ന്ന​ത് സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ നെ​ടും​തൂ​ണി​ലാ​ണെ​ന്നാ​ണ് ന​ഗ്‌​മ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യ​യോ​ടെ ബോ​ളി​വു​ഡി​ലെ മൂ​വി മാ​ഫി​യ എ​ന്ന് പ​റ​ഞ്ഞ് സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നെ​തി​രേ ക​ങ്ക​ണ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ന​ഗ്‌​മ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ങ്ക​ണ​യു​ടെ മു​ൻ കാ​മു​ക​ൻ ആ​ദി​ത്യ പ​ഞ്ചോ​ളി, ആ​ദ്യ​സി​നി​മ​യി​ലെ നാ​യ​ക​ൻ ഇ​മ്രാ​ൻ ഹാ​ഷ്മി, ക​ങ്ക​ണ അ​ഭി​ന​യി​ച്ച ആ​ദ്യ സി​നി​മ​യു​ടെ നി​ർ​മാ​താ​വ് മ​ഹേ​ഷ് ഭ​ട്ട്, ആ​ദ്യ​സി​നി​മ​യി​ലെ സ​ഹ​താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ, ക​ങ്ക​ണ​യു​ടെ സ​ഹോ​ദ​രി​യും മാ​നേ​ജ​രു​മാ​യ രം​ഗോ​ലി ച​ന്ദ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വി​വാ​ദ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളു​മാ​ണ് ന​ഗ്‌​മ പ​ങ്കു​വ​ച്ച​ത്.

ന​ഗ്‌​മ​യു​ടെ ട്വീ​റ്റി​നു പി​ന്നാ​ലെ ക​ങ്ക​ണ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീം ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി എ​ത്തി. പ​ഞ്ചോ​ളി ക​ങ്ക​ണ​യു​ടെ കാ​മു​ക​നാ​യി​രു​ന്നി​ല്ല എ​ന്ന് ഒ​രു​പാ​ട് ത​വ​ണ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഉ​പ​ദേ​ഷ്ടാ​വ് ആ​കാം എ​ന്നു പ​റ​ഞ്ഞ് ദ്രോ​ഹം ചെ​യ്ത​യാ​ളാ​ണ്. ഓ​ഡി​ഷ​നും ഷൂ​ട്ടി​ങ്ങി​നും പോ​കു​ന്പോ​ൾ ക​ങ്ക​ണ​യെ ത​ള​ർ​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്. അ​നു​രാ​ഗ് ബ​സു​വി​ന് ക​ങ്ക​ണ​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് അ​യാ​ള​ല്ല. അ​യാ​ളെ അ​നു​രാ​ഗ് ബ​സു​വി​ന് അ​റി​യു​ക പോ​ലു​മി​ല്ല- ക​ങ്ക​ണ​യു​ടെ ടീം ​പ​റ​യു​ന്നു. ആ​ദ്യ ചി​ത്രം ഗ്യാം​ഗ്സ്റ്റ​റി​നാ​യി ഓ​ഡി​ഷ​ന് പോ​യാ​ണ് ചി​ത്ര​ത്തി​ലെ​ത്തി​യ​ത്, അ​വി​ടെ സ്വ​ജ​ന​പ​ക്ഷ​പാ​ത​മി​ല്ല.

ക​ങ്ക​ണ​യെ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു ഏ​ജ​ൻ​സി​യും ത​യാ​റാ​യി​രു​ന്നി​ല്ല. കാ​ര​ണം വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ ആ​ളു​ക​ൾ കാ​ശ് വാ​രി എ​റി​യു​ന്പോ​ൾ നൃ​ത്തം ചെ​യ്യാ​ൻ അ​വ​ർ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. ഫെ​യ​ർ​നെ​സ് ക്രീം ​പ​ര​സ്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​റി​ല്ല. അ​തി​നാ​ൽ രം​ഗോ​ലി അ​വ​രു​ടെ സി​നി​മ​യു​ടെ ഡേ​റ്റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ആ​രം​ഭി​ച്ചു. അ​വ​ർ ഇം​ഗ്ലി​ഷ് സം​സാ​രി​ക്കാ​റി​ല്ല. ഏ​തൊ​രു സ​ഹോ​ദ​രി​യും ചെ​യ്യു​ന്ന​ത് മാ​ത്ര​മേ അ​വ​രും ചെ​യ്തി​ട്ടു​ള്ളു. നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തൂ- ന​ഗ്‌​മ​യോ​ടാ​യി ഇ​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ടീം ​പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.