സെയ്ഫിനെ കെട്ടരുതെന്ന് പലരും പറഞ്ഞു: കരീന കപൂർ
Monday, June 15, 2020 2:40 PM IST
സെ​യ്‌​ഫ് അ​ലി ഖാ​നെ വി​വാ​ഹം ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് പ​ല​രും ത​ന്നെ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​രീ​നാ ക​പൂ​ർ. മു​ന്പ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​റു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഭി​മു​ഖം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ന​ടി അ​മൃ​താ സിം​ഗു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സെ​യ്ഫ്, ക​രീ​ന​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. 2012ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സെ​യ്ഫി​ന് അ​മൃ​ത​യി​ൽ ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. സെ​യ്ഫും ക​രീ​ന​യും ത​മ്മി​ൽ പ​ത്തു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മു​ണ്ട്.

പ​ല​രും ക​രീ​ന​യെ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ക​രീ​ന അ​ന്ന് സി​നി​മ​യി​ൽ ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന, തി​ര​ക്കേ​റി​യ താ​ര​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വി​വാ​ഹ​മോ​ചി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​ച്ഛ​നു​മാ​യ ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചാ​ൽ ക​രീ​ന​യു​ടെ ക​രി​യ​ർ ത​ക​ർ​ന്നു​പോ​കു​മെ​ന്ന് പ​ല​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ്നേ​ഹി​ക്കു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും അ​ത്ര വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണോ.. എ​ന്തു ന​ട​ക്കു​മെ​ന്ന് കാ​ണാം.. എ​ന്നാ​യി​രു​ന്നു മു​ന്ന​റി​യിപ്പു​മാ​യി വ​ന്ന​വ​ർ​ക്കെ​ല്ലാം ക​രീ​ന ന​ൽ​കി​യ മ​റു​പ​ടി. മ​റ്റു​ള്ള​വ​ർ ഭ​യ​ന്ന​തു​പോ​ലെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. വി​വാ​ഹ​ശേ​ഷ​വും ക​രീ​ന സി​നി​മ​യി​ൽ തി​ര​ക്കു​ള്ള താ​ര​മാ​യി തു​ട​ർ​ന്നു. പ​ല ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലും ക​രീ​ന നാ​യി​ക​യാ​യി. ഇരുവർക്കും ഒരു ആൺകുട്ടിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.