ഒരു കാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന താരമാണ് കരിഷ്മ കപൂര്‍. അഭിനയം കൊണ്ടും ചടുല നൃത്ത ച്ചുവടുകള്‍ കൊണ്ടും കരിഷ്മ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
അഭിനയത്തേക്കാൾ ആളുകൾ താരത്തെ സ്നേഹിക്കാൻ കാരണം കരിഷ്മയുടെ നൃത്തത്തിലുള്ള വൈഭവമാണ്. കഴിഞ്ഞ ദിവസം നടൻ സുനിൽ ഷെട്ടിക്കൊപ്പം ഇന്ത്യ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ കരിഷ്മ പങ്കുവെച്ച പ്രണയത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
പരിപാടിക്കിടെ സുനിലും കരിഷ്മയും വ്യക്തിപരവും തൊഴിൽപരവുമായ വിവിധ അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞു. ഷോയിലെ മത്സരാർഥിയുടെ ഒരു ചോദ്യത്തിന് കരിഷ്മ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണയബന്ധങ്ങൾ മനോഹരമായി കൊണ്ടുപോകാനുള്ള ഉപദേശങ്ങൾ എന്താണ് എന്നായിരുന്നു മത്സരാർഥി കരിഷ്മയോട് ചോദിച്ചത്. താരത്തിന്റെ മറുപടി താനും പ്രണയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു.
2003-ൽ ആണ് സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം നടന്നത്. അവരുടേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഒത്തുപോകാൻ സാധിക്കാത്തതിനാൽ ഇരുവരും 2016ൽ വിവാഹ ബന്ധം വേർപ്പെടുത്തി. ഇരുവർക്കും രണ്ട് മക്കളുണ്ട്. സഞ്ജയ് കപൂർ പലവിധത്തിൽ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പലപ്പോഴും കരിഷ്മ തുറന്ന് പറഞ്ഞിട്ടുണ്ട്.
സഞ്ജയ് കപൂറിന്റെ സുഹൃത്തുക്കളിൽ നിന്നുപോലും മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കരിഷ്മ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനു തൊട്ടുപിന്നാലെയാണ് സഞ്ജയ് കപൂറിന്റെ പീഡനം ആരംഭിച്ചതെന്നും അവരുടെ ഹണിമൂൺ സമയത്ത് സഞ്ജയ് കരിഷ്മയോട് സഞ്ജയുടെ സുഹൃത്തുക്കളോടൊപ്പം ഉറങ്ങാൻ നിർബന്ധിച്ചുവെന്നും കരിഷ്മ തുറന്ന് പറഞ്ഞിട്ടുണ്ട്.
പലപ്പോഴും ഇത്തരത്തിലുള്ള സഞ്ജയ്യുടെ ആവശ്യങ്ങളോട് വിസമ്മതിക്കുമ്പോൾ മർദനം ഏറ്റിട്ടുണ്ടെന്നും കരിഷ്മ മുമ്പ് വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനം നേടിയ ശേഷമാണ് താരം വീണ്ടും സോഷ്യൽമീഡിയയിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം കൂടുതൽ സജീവമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.