ബോളിവുഡ് യുവ നടൻ കാർത്തിക് ആര്യനെ പോപ്പുലർ ഫുട്വെയർ ബ്രാൻഡ് 'ബാറ്റ'യുടെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തതോടെ വ്യവസായ വാണിജ്യ മോഡലിംഗ് രംഗത്തെ ഏറ്റവും വലിയ ഡിമാൻഡുള്ള താരമായി മാറി കാർത്തിക്.
മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ താരത്തിന്റെ 'സോനു കെ ടിറ്റുകി സ്വീറ്റി', ലുക്കാ ചുപ്പി', ലവ് ആജ് കൽ ' തുടങ്ങിയ സിനിമകൾ വൻ ഹിറ്റ് നിരയിലായിരുന്നു . സമീപ കാല ഹിറ്റ് സിനിമകൾക്കപ്പുറം പ്രസിദ്ധ കാഡ്ബെറീ ഡയറി മിൽക്ക് ഉൾപ്പെടെയുള്ള മികച്ച സ്വീകാര്യത ഒരു 'കാർത്തിക് ട്രെൻഡ് സെറ്റാ'യിട്ടാണ് ദേശീയ അന്തർദേശീയ ബ്രാൻഡുകൾ വിലയിരുത്തുന്നത്.
യുവാക്കളും കുട്ടികളും ഏറെ ആകർഷിക്കുന്ന 'ലൈക്കബിൾ പേഴ്സണാലിറ്റി' എന്നാണ് ബിസിനസ് മാധ്യമങ്ങൾ ഈ ഗ്വാളിയർകാരനെ പുകഴ്ത്തുന്നത്. അത് മികച്ച ഫാഷൻ സെൻസു കൊണ്ടാണെന്നും അവരുടെ മാർക്കറ്റിംഗ് സർവേ ടീം മാർക്കിടുന്നു.
ബാറ്റയെ കൂടാതെ പ്രശസ്ത സ്നാക്സ് ബ്രാൻഡ് 'ഡോരി ടോസി'ന്റെ ബ്രാൻഡ് അംബാസഡറുമാണ് കാർത്തിക്. "പെപ്സിക്കോ'യുടെ ഇന്റർനാഷണൽ ബ്രാൻഡ് മുഖമാകുന്ന ആദ്യ ഇന്ത്യൻ താരം എന്ന ക്രെഡിറ്റ്കൂടി മുപ്പതുകാരനായ കാർത്തിക് നേടുമ്പോൾ, അത് 'യുത്ത് ഐക്കൺ' എന്ന നിലയിലുള്ള താരത്തിന്റെ സ്വീകാര്യത തന്നെയാണ് തെളിയിക്കുന്നത്.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.