മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ൽ അ​വ​ർ; വൈ​റ​ലാ​യി ചിത്രം
Monday, April 1, 2019 7:05 PM IST
സാ​റ അ​ലി​ഖാ​നും കാ​ർ​ത്തി​ക് ആ​ര്യ​നും മെ​ഴു​കു​തി​രി വെ​ട്ട​ത്തി​ൽ അ​ത്താ​ഴം ക​ഴി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​താ​ണ് ബോ​ളി​വു​ഡി​ൽ​നി​ന്നു​ള്ള പു​തി​യ വാ​ർ​ത്ത. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ണ്ട്.

ഇ​വ​ർ അ​ടു​ത്ത​തോ​ടെ സാ​റ​യു​ടെ കാ​മു​ക​നും ആ​ദ്യ​ചി​ത്ര​മാ​യ കേ​ദ​ർ​നാ​ഥി​ൽ നാ​യ​ക​നു​മാ​യ സു​ശ​ന്ത് സിം​ഗ് ര​ജ​പു​ത് സാ​റ​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. സു​ശ​ന്ത് സാ​റ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ണ്‍​ഫോ​ളോ ചെ​യ്തു.

ഇം​തി​യാ​സ് അ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ല​വ് ആ​ജ്ക​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സാ​റ​യും കാ​ർ​ത്തി​കും ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യ സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും ന​ടി അ​മൃ​ത സിം​ഗി​ന്‍റെ​യും മ​ക​ളാ​ണ് സാ​റ അ​ലി​ഖാ​ൻ. കേ​ദ​ർ​നാ​ഥി​നു​ശേ​ഷം രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്ത സി​ന്പ ആ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സാ​റ​യു​ടെ ചി​ത്രം. ഈ ​ചി​ത്ര​ത്തി​ൽ ര​ണ്‍​വീ​ർ സിം​ഗ് ആ​യി​രു​ന്നു നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.