ബോളിവുഡിലെ സൂപ്പര്‍ നായികമാരിൽ ഒരാളാണ് കത്രീന കെയ്ഫ്. ആദ്യ സിനിമയുടെ വന്‍ പരാജയത്തെ അതിജീവിച്ച് മുന്നേറിയ കത്രീന സ്വന്തമാക്കിയത് സ്വപ്നതുല്യമായ വിജയമാണ്. ഒരുപാട് വെല്ലുവിളികളാണ് കത്രീനയ്ക്ക് തന്റെ കരിയറില്‍ നേരിടേണ്ടി വന്നത്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഒരുപാടു മോശം അനുഭവങ്ങള്‍ താരത്തിനു നേരിടേണ്ടി വന്നിരുന്നു. അതിലൊന്നായിരുന്നു നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും പിരിഞ്ഞത്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കത്രീന മനസ് തുറന്നിരുന്നു.
വിവാഹമോചനത്തിനു ശേഷം താന്‍ അടക്കം എട്ടു മക്കളെ അമ്മ ഒറ്റയ്ക്കായിരുന്നു വളര്‍ത്തിയതെന്നാണ് കത്രീന പറഞ്ഞത്. മൂന്ന് ചേച്ചിമാരുണ്ട് കത്രീനയ്ക്ക്. സ്റ്റെഫനി, ക്രിസ്റ്റീന്‍, നതാഷ. മൂന്ന് അനിയത്തിമാരുമുണ്ട്. മെല്ലിസ, സോണിയ, ഇസബെല്‍. മൈക്കിള്‍ എന്നൊരു ചേട്ടനുമുണ്ട് താരസുന്ദരിക്ക്.
അഭിമുഖത്തില്‍ അച്ഛനില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ചും അമ്മ മക്കളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും പറഞ്ഞ കത്രീന തനിക്ക് മക്കളുണ്ടാകുമ്പോള്‍ അവര്‍ താന്‍ കടന്നു പോയ അവസ്ഥിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്ത് അച്ഛന് എന്നൊരാളില്ലാതാകുന്നത് ജീവിതത്തില്‍ വലിയ വിടവുണ്ടാക്കും. പെണ്‍കുട്ടികള്‍ക്ക് അതു പലപ്പോഴും വലിയ സങ്കടമായിരിക്കും. എനിക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവര്‍ക്ക് രണ്ട് രക്ഷിതാക്കളും ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ജീവിതത്തില്‍ വലിയ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, ഉപാധികളില്ലാതെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അച്ഛന് ഉള്ളവരുടെ ജീവിതം എത്ര നല്ലതായിരിക്കും. അച്ഛന്റെ അസാന്നിധ്യത്തിന്റെ വിഷമമുണ്ടെങ്കിലും ഞാനടക്കം എട്ടുപേരെയും ഒറ്റയ്ക്ക് നോക്കിവളര്‍ത്തിയ അമ്മയാണ് എന്റെ കരുത്തും മാതൃകയും- കത്രീന പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.