പഞ്ചനക്ഷത്ര ഹോട്ടലിൽ ലഭിച്ച ഭക്ഷണത്തിൽ പുഴു; പരാതിയുമായി മീ​ര ചോ​പ്ര
Tuesday, August 27, 2019 12:28 PM IST
ബോ​ളി​വു​ഡ് ന​ടി മീ​ര ചോ​പ്ര​യ്ക്ക് പു​ഴു​വ​രി​ക്കു​ന്ന ഭ​ക്ഷ​ണം ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ​ബി​ൾ ട്രീ ​ബൈ ഹി​ൽ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് മീ​ര​യ്ക്ക് മോ​ശം ഭ​ക്ഷ​ണം ല​ഭി​ച്ച​ത്. താരം സം​ഭ​വം ഉ​ട​ൻ ത​ന്നെ വീ​ഡി​യോ ആ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

"വ​ലി​യ വി​ല കൊ​ടു​ക്കു​ന്പോ​ൾ നി​ങ്ങ​ളെ അ​വ​ർ പു​ഴു​വി​നെ തീ​റ്റി​ക്കു​ന്നു' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് മീ​ര വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മീ​ര​യു​ടെ പോ​സ്റ്റ് ക​ണ്ട​തും ഇ​ത് റെ​ഗു​ലേ​റ്റ​റി കം​പ്ല​യിന്‍റ്സ് ഡി​വി​ഷ​നി​ലേ​ക്ക് അ​റി​യി​ച്ചി​ട്ടു​ള്ള​താ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​വ​ർ സ​മ​യം ചോ​ദി​ച്ചി​ട്ടു​മു​ണ്ട്. പ്രി​യ​ങ്ക ചോ​പ്ര​യു​ടെ സ​ഹോ​ദ​രി​യാ​ണ് മീ​ര. അ​ടു​ത്ത​താ​യി ബോ​ളി​വു​ഡ് ചി​ത്രം സെ​ക്ഷ​ൻ 375ൽ ​ആ​ണ് മീ​ര ചോ​പ്ര വേ​ഷ​മി​ടു​ക. അ​ക്ഷ​യ് ഖ​ന്ന, റി​ച്ച ഛദ്ദ ​എ​ന്നി​വ​രും ഇ​തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.