ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുതെന്ന് പ്രശസ്ത ബോളിവുഡ് നടി നീനാ ഗുപ്ത. സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയാണ് നീനാ ഗുപ്ത. നീന പങ്കുവെച്ച വീഡിയോയിലാണ് വിവാഹിതനായ ഒരാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഒരുകാലത്ത് വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ഈ വിവരം തുറന്നുപറയണമെന്ന് തോന്നിയിരുന്നു. പിന്നീട് ഒരുപാട് പ്രശ്നങ്ങൾക്കുശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത് എന്നാണ് പറയാനുള്ളത്- നീന ഗുപ്ത വീഡിയോയില്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ചെന്നു പെടരുത്. വിവാഹിതനായ ആളെ പ്രണയിച്ചതിന്റെ കഷ്ടത അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അതു വേണ്ട എന്ന് എന്റെ സുഹൃത്തുക്കളോട് പറയുന്നത്- നീന പറയുന്നു.
1982ൽ സാത്ത് സാത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നീന ഗുപ്ത അറുപതാം വയസിലും സിനിമാരംഗത്ത് സജീവമായുണ്ട്. ആയുഷ്മാന്‍ ഖുറാന, ജിതേന്ദ്ര കുമാര്‍, ഗജ്രാജ് റാവു, മാന്‍വി ഗഗ്രൂ എന്നിവര്‍ അഭിനയിച്ച ശുഭ് മംഗള്‍ സ്യാദ സാവ്ധാനാണ് നീന ഗുപ്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.