വ​രു​ണ്‍ - ന​ടാ​ഷ വി​വാ​ഹം; വ​ധു​വി​ന്‍റെ വ​സ്ത്ര​ത്തി​നു​മു​ണ്ട് പ്ര​ത്യേ​ക​ത
Monday, January 25, 2021 10:37 PM IST
ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ബോ​ളി​വു​ഡ്താ​രം വ​രു​ണ്‍ ധ​വാ​നും കാ​മു​കി ന​ടാ​ഷ ദ​ലാ​ലും വി​വാ​ഹി​ത​രാ​യ​ത്. സ്‌​കൂ​ള്‍ കാ​ലം മുതലുള്ള സു​ഹൃ​ത്താ​ണ് ന​ടാ​ഷ ദ​ലാ​ല്‍. മും​ബൈ​യി​ലെ അ​ലി​ബാ​ഗി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ക​ര​ണ്‍ ജോ​ഹ​ര്‍ അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന കോ​ഫി വി​ത്ത് ക​ര​ണ്‍ ഷോ​യി​ല്‍ ന​ടാ​ഷ​യു​മാ​യു​ള്ള പ്ര​ണ​യ​ത്തെ കു​റി​ച്ച് വ​രു​ണ്‍ പ​റ​ഞ്ഞി​രു​ന്നു. 2020 മേ​യ് മാ​സ​ത്തി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന വി​വാ​ഹം കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ് മാ​റ്റി​വ​ച്ച​ത്.

മും​ബൈ​യി​ലെ പ്ര​മു​ഖ ഫാ​ഷ​ന്‍ ലേ​ബ​ലാ​യ ന​ടാ​ഷ ദ​ലാ​ല്‍ ലേ​ബ​ല്‍ ഉ​ട​മ​യാ​ണ് ന​ടാ​ഷ. സ്വ​ന്തം ലേ​ബ​ലി​ല്‍ നി​ന്നു​ള്ള വ​സ്ത്ര​മാ​ണ് ന​ടാ​ഷ വി​വാ​ഹ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ടാ​ഷ​യു​ടെ വ​സ്ത്ര​ത്തോ​ടു ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഓ​ഫ് വൈ​റ്റ് ബാ​ന്ദ്ഗാ​ല ഷെ​ര്‍​വാ​ണി​യാ​ണ് വ​രു​ണ്‍ ധ​വാ​ന്‍ ധ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.