കുഞ്ഞിനെ മാറോടുചേർത്ത് പ്രിയങ്ക; ഹൃദയം തൊടുന്ന കുറിപ്പുമായി നിക്ക് ജോനാസ്
Monday, May 9, 2022 3:19 PM IST
മകൾ മാൾട്ടിക്കൊപ്പമുള്ള ആദ്യചിത്രം പങ്കുവെച്ച് നിക്ക് ജോനാസ് -പ്രിയങ്ക ചോപ്ര ദന്പതികൾ. ലോകമാതൃദിനത്തിലാണ് കുഞ്ഞിനെ മാറോടണച്ചുള്ള ചിത്രം താരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. മകളെ വാത്സല്യപൂർവ്വം ചേർത്തുപിടിച്ചു നിൽക്കുന്ന മാതാപിതാക്കളുടെ ചിത്രത്തോടൊപ്പം നിക്ക് എഴുതിയ കുറിപ്പും ഇതിനോടകം പ്രേക്ഷകഹൃദയം കീഴടക്കികഴിഞ്ഞു.

"കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞങ്ങൾ സഞ്ചരിച്ച പാതകളെക്കുറിച്ച് പറയാതിരിക്കാനാവില്ല. എൻഐസിയുവിൽ നിന്നും നൂറ് ദിവസത്തിന് ശേഷം ഒടുവിൽ ഞങ്ങളുടെ കുഞ്ഞുമാലാഖ വീട്ടിലെത്തി. എല്ലാ കുടുംബത്തിലെയും ജീവിതയാത്ര അതിവിശിഷ്ടമാണ്, അതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരേ തലത്തിലുള്ള വിശ്വാസമാണ്.

കഴിഞ്ഞുപോയത് വെല്ലുവിളി നിറഞ്ഞ കുറച്ചുമാസങ്ങളായിരുന്നുവെങ്കിലും ഓരോ നിമിഷവും എത്രയധികം വിലപ്പെട്ടതായിരുന്നുവെന്ന് മനസിലാക്കുന്നു. ഞങ്ങളുടെ കുഞ്ഞ് ഒടുവിൽ വീട്ടിലെത്തിയപ്പോൾ നന്ദി പറയാൻ ഒരുപാട് പേരുണ്ട്. പരിചരിച്ച എല്ലാ ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റുള്ള എല്ലാവർക്കും നന്ദി. ഞങ്ങളുടെ ജീവിതത്തിന്‍റെ അടുത്ത അധ്യായം ആരംഭിക്കുകയാണ്. അമ്മയും അച്ചനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു.

എല്ലാ അമ്മമാർക്കും മാതൃദിനാംശസകൾ നേരുന്നു, അമ്മയെന്ന നിലയിൽ പ്രിയങ്ക എന്നെ അതിശയിപ്പിക്കുന്നു. എല്ലാ വിധത്തിലും നീ എന്നെ പ്രചോദിപ്പിക്കുകയാണ്. ദൃഢനിശ്ചയത്തോടെയാണ് പുതിയ റോൾ നീ ഏറ്റെടുത്തിരിക്കുന്നത്. ഈ ജീവിതയാത്രയിൽ നിനക്കൊപ്പം കൂടാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.’- നിക്ക് ജോനാസ് കുറിച്ചു.

ഈ വർഷം ജനുവരിയിലാണ് ഇരുവർക്കും വാടകഗർഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.