മിഥുനം എന്ന മലയാളചിത്രത്തിലെ ഉര്‍വശിയുടെ കഥാപാത്രം ഓര്‍മയില്ലേ... ചിത്രത്തിലെ കാമുകന് മോഹന്‍ലാല്‍ നല്കിയ ഓരോ സമ്മാനങ്ങളും വിലപിടിപ്പോടെ സൂക്ഷിക്കുന്ന ഉര്‍വശിയുടെ മിഥുനത്തിലെ കഥാപാത്രം ആരും മറക്കാനിടയില്ല. അത് പോലെയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ ജീവിതവും.
ബോളിവുഡിലും ഇപ്പോള്‍ ഹോളിവുഡിലും ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഒരു ടെലിവിഷന്‍ പ്രോഗ്രാം മുമ്പൊരിക്കല്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രിയങ്ക അതിഥിയായെത്തിയ വിദേശ ടെലിവിഷന്‍ ഷോയായിരുന്നു സംസാരവിഷയമായത്.
സെലിബ്രിറ്റികള്‍ അവരുടെ വിലപ്പെട്ട വസ്ത്രങ്ങളെയും മറ്റ് ആക്സസറികളെയും കുറിച്ച് ആരാധകരോട് പങ്കുവയ്ക്കുന്ന പരിപാടിയായിരുന്നു അത്. ഈ പ്രോഗ്രാമില്‍ മുന്‍കാമുകന്റെ ജാക്കറ്റുമായി എത്തി അവതാരകയെയും ആരാധകരെയും താരം ഞെട്ടിച്ചു.
പ്രിയപ്പെട്ട വസ്തുക്കളില്‍ മുന്‍കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് വച്ച പ്രിയങ്ക പരിപാടിയില്‍ അതു പ്രദര്‍ശിപ്പിച്ചു. കാമുകന് സമ്മാനിച്ച ഒരു ജോടി ചെരുപ്പ്, ലെതര്‍ ജാക്കറ്റ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയാണ്. ജാക്കറ്റ് എടുത്ത് വച്ച പ്രിയങ്ക തനിക്ക് അത് ലഭിച്ചതെങ്ങനെയെന്നും ഷോയില്‍ വെളിപ്പെടുത്തി.
ഇതെനിക്ക് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ഈ ജാക്കറ്റിലാണ് ഞാന്‍ ജീവിക്കുന്നത്. വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതാണിത്. ഇതെന്റെ മുന്‍ കാമുകന്റേതാണ് പ്രിയങ്ക പറഞ്ഞു. ഈ ജാക്കറ്റിന് ഇപ്പോഴും കാമുകന്റെ ഗന്ധമുണ്ടോ എന്നതായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം എന്നാല്‍ ഇല്ല ഇപ്പോള്‍ ഇതിന് എന്റെ ഗന്ധം മാത്രമേയുള്ളൂവെന്നും പ്രിയങ്ക മറുപടി പറഞ്ഞു.
സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. ഇതിനോട് തനിക്ക് എന്തോ വലിയ ഇഷ്ടമാണ്. തിരികെ ചോദിച്ചപ്പോള്‍ കൊടുക്കാതെ താന്‍ സൂക്ഷിച്ചതാണെന്നും ഇത് ധരിക്കുമ്പോള്‍ വല്ലാത്തൊരു ആശ്വാസമുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തി. വിമാനയാത്രകളില്‍ പോലും തന്നോടൊപ്പം ഇതുണ്ടാകുമെന്നും ഒരുപാട് പേര് ഇതൊരു സൂപ്പര്‍ താരത്തിന്റെ ജാക്കറ്റാണെന്നാണ് പറയുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു... പ്രിയങ്കയുടെ വിവാഹം കഴിഞ്ഞു. 2018-ല്‍ അമേരിക്കന്‍ ഗായകനും ഗാനരചയിതാവും നടനുമായ നിക്ക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്ക ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.