താരദന്പതികളായ സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വേർപിരിയൽ ആരാധകരെ ഏറെ അമ്പരപ്പിച്ച സംഭവമായിരുന്നു . സമാന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ നിന്നു നാഗ ചൈതന്യയുടെ സര് നെയിം അക്കിനേനി എന്നതു പിന്‍വലിക്കുന്നതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ സജീവമായത്.
ഒരു മാസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയുന്നതായി ഇരുവരും അറിയിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവം കൂടി ഇപ്പോൾ ബോളിവുഡിൽ നിന്നു വരുന്നു...
താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും തമ്മില്‍ പിരിയുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സാ മന്തയെ പോലെ തന്നെ പ്രിയങ്ക ചോപ്രയും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നു നിക്കിന്റെ സര് നെയിം ജൊനാസ് പിന്‍വലിക്കുകയായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പേരാണ് താരം മാറ്റിയത്. ഇതോടെ ഇവരും പിരിയുകയാണോ എന്ന സംശയം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുകയായിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. ഒരു ചാനലിനോടായിരുന്നു മധു ചോപ്രയുടെ പ്രതികരണം. പ്രിയങ്കയും നിക്കും പിരിയുന്നില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു മധുവിന്റെ പ്രതികരണം.
ഇതൊക്കെ മണ്ടത്തരങ്ങളാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കരുത് എന്നായിരുന്നു മധു ചോപ്രയുടെ പ്രതികരണം. പിന്നാലെ പ്രിയങ്കയുടെ സുഹൃത്തും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇ ടൈംസിനോടായിരുന്നു പ്രിയങ്കയുടെ മുംബൈയിലുള്ള അടുത്ത സുഹൃത്തിന്റെ പ്രതികരണം.
അടിസ്ഥാന രഹിതമായ കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ഇരുവരും ഒരുമിച്ച് തന്നെയാണെന്നുമായിരുന്നു സുഹൃത്തിന്റെ പ്രതികരണം. ഈ വിവാഹ മോചന വാര്‍ത്തകള്‍ അദ്ഭുതപ്പെടുത്തുന്നതാണ്. പ്രിയങ്ക തന്റെ ഫസ്റ്റ് നെയിം ഉപയോഗിക്കാന്‍ കാരണം തന്റെ ഭാവി സിനിമകളിലും ആ പേര് ഉപയോഗിക്കാന്‍ വേണ്ടിയാണ്. മറ്റൊരു സത്യവും ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലില്ല. മാത്രവുമല്ല, ജൊനാസ് മാത്രമല്ല ചോപ്ര എന്നതും പ്രിയങ്ക ഉപേക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു മറ്റൊരു സുഹൃത്ത് ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.
പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയയിലെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്നതില്‍ നിന്നു പ്രിയങ്ക എന്നതിലേക്കാണ് മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രിയങ്ക നിക്കുമൊത്തുള്ളൊരു ചിത്രവും പങ്കുവച്ചിരുന്നു. നിക്കിനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചിത്രമായിരുന്നു താരം പങ്കുവച്ചത്. മൈ ഹാപ്പി പ്ലെയ്സ് എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്കിയ അടിക്കുറിപ്പ്. കഴിഞ്ഞ ദിവസങ്ങളിലും പ്രിയങ്ക നിക്കിനോടുള്ള തന്റെ പ്രണയം സോഷ്യല്‍ മീഡിയയിലുടെ പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ ദീപാവലി ആഘോഷിച്ചതിന്റെ ചിത്രം പങ്കുവച്ച് താന്‍ നിക്കിനെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. പ്രിയങ്കയെക്കുറിച്ച് നിക്കും കഴിഞ്ഞ ദിവസം മനസ് തുറന്നിരുന്നു.
സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കിയ താരവിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേതും. 2018 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹം. രാജസ്ഥാനില്‍ വച്ചായിരുന്നു താരങ്ങള്‍ വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരങ്ങള്‍ പ്രകാരമായിരുന്നു വിവാഹം നടന്നത്.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ് നിക്കും പ്രിയങ്കയും. ഇതിനിടെയാണ് വിവാഹ മോചന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്തായാലും താരത്തിന്റെ അമ്മ തന്നെ പ്രതികരണവുമായി എത്തിയതോടെ വിവാഹ മോചന ഗോസിപ്പുകള്‍ കെട്ടടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.