നി​ക്കി​ന്‍റെ പേ​ര് വെ​ട്ടി​യ​തി​നു പി​ന്നി​ൽ!
Wednesday, December 29, 2021 3:57 PM IST
ട്വി​റ്റ​റി​ൽ നി​ന്നു ഭ​ര്‍​ത്താ​വും അ​മേ​രി​ക്ക​ന്‍ ഗാ​യ​ക​നു​മാ​യ നി​ക് ജൊ​നാ​സി​ന്‍റെ പേ​ര് വെ​ട്ടി​യ​ത് എ​ന്തി​നാ​യി​രു​ന്നു എ​ന്നു വെ​ളി​പ്പെ​ടു​ത്തി ന​ടി പ്രി​യ​ങ്ക ചോ​പ്ര. ട്വി​റ്റ​റി​ലെ പേ​രു​മാ​യി സാ​മ്യ​മു​ള​ള​താ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്നും ത​ന്‍റെ പേ​രി​നൊ​പ്പ​മു​ള​ള 'ജൊ​നാ​സ്' ഒ​ഴി​വാ​ക്കി​യ​തെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ചോ​പ്ര തു​റ​ന്ന​ത്.

എ​നി​ക്കൊ​ന്നും അ​റി​യി​ല്ല. ട്വി​റ്റ​റി​ലെ എ​ന്‍റെ പേ​രു​പോ​ലെ ത​ന്നെ​യാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നി​ന്നും ജൊ​നാ​സ് എ​ന്ന പേ​ര് ഒ​ഴി​വാ​ക്കി​യ​ത്. തു​ട​ര്‍​ന്നു​ണ്ടാ​യ ച​ര്‍​ച്ച​ക​ളെ​ല്ലാം ഞാ​ന്‍ നേ​ര​ത്തെ ഊ​ഹി​ച്ച​താ​ണ്. ഇ​തൊ​ക്കെ ആ​ളു​ക​ള്‍ വ​ലി​യ കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നെ ര​സ​ക​ര​മാ​യാ​ണു ഞാ​ന്‍ കാ​ണു​ന്ന​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​മാ​ണ്. പ്രി​യ സു​ഹൃ​ത്തു​ക്ക​ളേ ദ​യ​വാ​യി ഒ​ന്നു ശാ​ന്ത​മാ​കൂ- എ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​ഞ്ഞ​ത്.

ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ത​ന്‍റെ പേ​രി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വും അ​മേ​രി​ക്ക​ന്‍ പോ​പ്പ് ഗാ​യ​ക​നു​മാ​യ നി​ക് ജൊ​നാ​സി​ന്റെ പേ​ര് വെ​ട്ടി മാ​റ്റി​യ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ മാ​ട്രി​ക്സി​ന്‍റെ പോ​സ്റ്റ​ര്‍ പ്രി​യ​ങ്ക ഷെ​യ​ര്‍ ചെ​യ്ത​ത് പ്രി​യ​ങ്ക​ചോ​പ്ര എ​ന്ന അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ്.

ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് പ്രി​യ​ങ്ക​യും നി​ക്കും വി​വാ​ഹം ക​ഴി​ച്ച​ത്. ഭ​ര്‍​ത്താ​വി​നൊ​പ്പം യു​എ​സി​ലാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യു​ടെ താ​മ​സം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​വ​ര്‍ വേ​ര്‍​പി​രി​യു​ന്ന​താ​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു.

പ്രി​യ​ങ്ക ത​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാം, ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും നി​ക്കി​ന്‍റെ കു​ടും​ബ​പേ​രാ​യ ജോ​നാ​സ് നീ​ക്കി​യ​താ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.