ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. തന്നേക്കാള്‍ പത്ത് വയസ് കുറവുള്ള പോപ്പ് ഗായകന് നിക്ക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചതും വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. പ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രിയങ്കയും നിക്കും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്.
അടുത്തയിടെ പ്രിയങ്കയും നിക്കും പിരിയുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയയിലെ പേരില്‍ നിന്നും നിക്കിന്റെ സര് നെയിം എടുത്ത് മാറ്റിയതായിരുന്നു അഭ്യൂഹങ്ങളുടെ ഉറവിടം.
നാളുകള്‍ക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും തമ്മില്‍ വിവാഹ ബന്ധം അവസാനിപ്പിച്ച വിവരം പുറത്ത് വിടും മുമ്പ് സമാന്തയും സമാനമായ രീതിയില്‍ സര് നെയിം മാറ്റിയിരുന്നു. ഇതോടെയാണ് പ്രിയങ്കയും നിക്കും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
പ്രിയങ്കയുടെ അമ്മ മധു ചോപ്ര പെട്ടെന്നു തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രിയങ്കയും നിക്കും തങ്ങളുടെ വിവാഹ ജീവിത്തതില്‍ സന്തുഷ്ടരാണെന്നും മധു അറിയിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.
ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രിയങ്ക തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഒരഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസ് തുറന്നത്. ഇന്ന് സോഷ്യല്‍ മീഡിയയിലെ ബഹളങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുണ്ട്. ഞാനൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ പോലും അത് സൂം ചെയ്ത് എന്തെങ്കിലും കണ്ടു പിടിക്കും. പിന്നെ അതേക്കുറിച്ചാകും ചര്‍ച്ച.
സോഷ്യല്‍ മീഡിയിലെ സാന്നിധ്യം സാധാരണയാണെന്നും എന്നാല്‍ വളരെ പെട്ടെന്നു തന്നെ തെറ്റിദ്ധാരണങ്ങള്‍ പ്രചരിക്കും. ഇതൊരു പ്രൊഫഷണല്‍ കടമ്പയാണ്. സോഷ്യല്‍ മീഡിയയിലെ ബഹളം കാരണം, നമ്മുടെ ജീവിതത്തില്‍ അതിനുള്ള പ്രാധാന്യം കാരണം വലിയൊരു കാര്യമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നമ്മളതിന് നല്‍കുന്നുണ്ട്.
ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് കുട്ടികൾ. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും. മാതാപിതാക്കള്‍ ആയാല്‍ കരിയറിലെ തിരക്കുകള്‍ കുറയ്ക്കുന്നതിന് ഞാനും നിക്കും തയാറാണ്- പ്രിയങ്ക വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.