ദക്ഷിണേന്ത്യയിലും ബോളിവുഡ് ചിത്രങ്ങളിലും തിരക്കേറിയ നടിയാണ് രാകുൽ പ്രീത് സിഗ്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിയുടെ പേരും ഉയർന്നു വന്നിരുന്നു.
മുപ്പതുകാരിയായ നടി ഒരു നടനുമായി പ്രണയത്തിലാണെന്നും ഇരുവരും ലിവിംഗ് ടുഗേദർ റിലേഷനിൽ ആണെന്നും റിപ്പോർട്ടുകൾ പുറത്ത് എത്തുന്നുണ്ട്. ഇതിന് മറുപടി പറഞ്ഞ് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
താൻ പ്രണയത്തിലല്ലെന്നും പ്രണയിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ലെന്നും രാകുൽ പ്രീത് സിംഗ് പറയുന്നു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നു. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയവിവാഹമായിരിക്കില്ല.-രാകുൽ പ്രീത് സിംഗ് പറഞ്ഞു.
രാകുലിന്റെ വാക്കുകളിലേക്ക്....
"ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് മാധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ച് കൊണ്ട് മാത്രമായിരിക്കും.വിപുലമായൊരു ആഘോഷത്തിൽ വച്ചായിരിക്കും എന്റെ വിവാഹം. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ സത്യവുമില്ല.
ഇപ്പോഴാണ് വിവാഹത്തക്കുറിച്ച് വീട്ടുകാർ എന്നോട് പറഞ്ഞു തുടങ്ങിയത്. വിവാഹത്തിന് വലിയ പ്രഷറൊന്നുമില്ല. അമ്മ എപ്പോഴും വിവാഹത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും. എന്നാൽ ഞാൻ എന്റെ ജോലിയുടെ തിരക്കുകളിലാണ്. -രാകുൽ പറഞ്ഞു.
ഇതോടെ ദിവസങ്ങളായി പ്രചരിച്ച ഗോസിപ്പുകൾക്കെല്ലാം ഒരു അവസാനമായിരിക്കുകയാണ്. നേരത്തെയും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമ്മയ്ക്കും സഹോദരനുമൊപ്പം ഇരുന്ന് കൊണ്ട് രാകുൽ പറഞ്ഞിരുന്നു.
ഏറെ കാലമായി മകളോട് ഒരു ആണ്‍കുട്ടിയെ കണ്ടെത്താൻ പറയുന്നു. പക്ഷേ അവൾ എന്റെ വാക്ക് കേൾക്കുന്നില്ലെന്ന് ഒരു അഭിമുഖത്തിനിടെ രാകുലിന്റെ മാതാവ് റിനി സിംഗ് പറഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ തന്നെ അവൾക്ക് വേണ്ടി ഒരാളെ കണ്ടെത്തണമെന്നായിരുന്നു അമ്മയുടെ ആവശ്യം.
എന്നാൽ യഥാർഥ പ്രശ്നം ഇതൊന്നുമല്ല. എന്റെ അച്ചടക്കം കണ്ട് എല്ലാ ആണ്‍കുട്ടികളെയും ഞാൻ ഭയപ്പെടുത്തുമെന്ന് എന്റെ അമ്മയ്ക്ക് തോന്നുന്നുണ്ടാവുമെന്ന് രാകുലും അന്ന് പ്രതികരിച്ചു. അവളെക്കാളും മികച്ച ഒരാളെയാണ് അവൾ ആഗ്രഹിക്കുന്നതെന്നും റിനി സിംഗ് വെളിപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.