സുശാന്ത് സിംഗ് രാജ്പുത്തിന്റെ അകാലമരണത്തിനുശേഷം നിരവധി ആരോപണങ്ങളാണ് സംവിധായകൻ കരൺ ജോഹറിനെതിരേ ഉണ്ടായത്. ഏറ്റവും ഒടുവിലായി നടൻ രൺബീർ കപൂർ കരൺ ജോഹറിനെതിരേയും അദ്ദേഹത്തിന്റെ കോഫി വിത്ത് കരൺ എന്ന ഷോയ്ക്കെതിരെയും സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
തനിക്ക് കോഫി വിത്ത് കരൺ എന്ന ഷോ മടുത്തുവെന്നും ഈ സീസണിൽ പങ്കെടുക്കാൻ തന്നെ നിർബന്ധിച്ചപ്പോൾ വരില്ലെന്ന് തീർത്തു പറഞ്ഞുവെന്നും വീഡിയോയിൽ രൺബീർ പറയുന്നു. ഞാനും അനുഷ്കയും ഈ ഷോയ്ക്കെതിരേ ചലച്ചിത്രരംഗത്തെ എല്ലാവരേയും അണിനിരത്താൻ പോവുകയാണ്. കരൺ നമ്മളെ ഉപയോഗിച്ച് കാശുണ്ടാക്കുന്നു. ഒടുവിൽ അത് നമ്മളെ കുഴപ്പത്തിലെത്തിക്കുന്നു- രൺബീർ പറയുന്നു.
ഒരു വർഷം മുൻപുള്ള വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.