ഇനി കല്യാണം... ഒരുക്കങ്ങൾ തുടങ്ങി
Sunday, April 10, 2022 6:02 PM IST
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. ഈ മാസം 13-നും 18നും ഇടയില്‍ വിവാഹമുണ്ടാകും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കുക.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും പങ്കെടുക്കും. വിവാഹത്തിന് സവ്യ സാചി ഒരുക്കുന്ന വിവാഹ വസ്ത്രങ്ങള്‍ ആയിരിക്കും ഇരുവരും അണിയുക.

അനുഷ്ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ് എന്നീ താരങ്ങളുടെ വിവാഹ വസ്ത്രങ്ങള്‍ തയാറാക്കിയത് സബ്യസാചി ആയിരുന്നു. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

2017-ലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാവുന്നത്. നടി കത്രീന കെയ്ഫുമായി ആറു വര്‍ഷത്തോളം നീണ്ട പ്രണയം വേര്‍പിരിഞ്ഞ ശേഷമാണ് നടന്‍ ആലിയയുമായി അടുത്തത്. കത്രീനയുമായി പ്രണയത്തിലാകുന്നതിനു മുമ്പു നടി ദീപിക പദുകോണുമായി രണ്‍ബീര്‍ പ്രണയത്തിലായിരുന്നു. അതു പിന്നീടു ബ്രേക്കപ്പായി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കത്രീന കൈഫ് നടന്‍ വിക്കി കൗശലിനെ വിവാഹം ചെയ്തത്. നിലവില്‍ ഗംഗുഭായ്, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തിലാണ് ആലിയ. ആലിയയോടൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്രയ്ക്ക് പുറമെ ഷംഷെര, അനിമല്‍ എന്നീ ചിത്രങ്ങളാണ് രണ്‍ബീറിന്‍റെ പുറത്തു വരാനിരിക്കുന്ന സിനിമകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.