ക്രിസ്മസിന് എനിക്ക് വേണ്ടത് ഇതാണ്: രൺവീർ സിംഗ്
Friday, December 27, 2019 10:06 AM IST
ബോ​ളി​വു​ഡി​ൽ ആ​രാ​ധ​ക​ർ ഏ​റെ​യു​ള​ള താ​ര​ജോ​ഡി​ക​ളാ​ണ് ദീ​പി​ക പ​ദു​കോ​ണും ര​ണ്‍​വീ​ർ സി​ങ്ങും. അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ശേ​ഷ​മു​ള​ള ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു.

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഭാ​ര്യ​ക്കൊ​പ്പ​മു​ള​ള ഒ​രു മ​നോ​ഹ​ര​മാ​യ ചി​ത്രം ര​ണ്‍​വീ​ർ പ​ങ്കു​വച്ചി​രു​ന്നു. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ര​ണ്‍​വീ​ർ സി​ങ് ഈ ​ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​യ്ക്ക് താ​ഴെ​യാ​യി ന​ട​ൻ കു​റി​ച്ച അ​ടി​ക്കു​റി​പ്പും ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. "ക്രി​സ്മ​സി​ന് എ​നി​ക്ക് വേ​ണ്ട​ത്' എ​ന്നാ​ണ് ദീ​പി​ക​യെ ചും​ബി​ക്കു​ന്ന ഫോ​ട്ടോ​യ്ക്ക് ര​ണ്‍​വീ​ർ ന​ൽ​കി​യി​രി​ക്കു​ന്ന ക്യാ​പ്ഷ​ൻ.

ര​ണ്‍​വീ​റി​ന് പി​ന്നാ​ലെ ദീ​പി​ക​യും ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള​ള ചി​ത്രം പോ​സ്റ്റ് ചെ​യ്ത് ആ​രാ​ധ​ക​ർ​ക്ക് ക്രി​സ്മ​സ് ആ​ശം​സ നേ​ർ​ന്നി​രു​ന്നു. വി​വാ​ഹ ശേ​ഷ​മു​ള​ള ര​ണ്ടാ​മ​ത്തെ ക്രി​സ്മ​സാ​ണ് ഇ​രു​വ​രും ആ​ഘോ​ഷി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ ശേ​ഷം ര​ണ്‍​വീ​ർ നാ​യ​ക​നാ​യ 83 എ​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക അ​ഭി​ന​യി​ച്ചി​രു​ന്നു.

മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​ക്കൊ​ണ്ടു​ള​ള സി​നി​മ​യി​ലാ​ണ് ദി​പീ​ക നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. 83 എ​ന്ന സി​നി​മ​യ്ക്കു പു​റ​മെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ഛപ്പ​ക്ക് എ​ന്ന് ചി​ത്ര​വും ദീ​പി​ക​യു​ടെ​താ​യി റി​ലീ​സിം​ഗി​നൊ​രു​ങ്ങു​ന്നു​ണ്ട്.

View this post on Instagram

All I want for Christmas🎄❤️

A post shared by Ranveer Singh (@ranveersingh) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.