നടി റിയ ചക്രബർത്തിക്കെതിരേ ലഹരിമരുന്ന് കേസിൽ നടക്കുന്ന അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. റിയ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയോട്(എൻസിബി) വെളിപ്പെടുത്തിയ പേരുകളാണ് ഇപ്പോൾ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്നത്.
സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുൻ മാനേജറുമായ രോഹിണി അയ്യർ, സംവിധായകൻ മുകേഷ് ഛബ്ര തുടങ്ങി പതിനഞ്ചോളം പേരുകൾ റിയ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെ ന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെ ന്നാണ് നടി മൊഴി നൽകിയിരിക്കുന്നത്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻസിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്തേക്കും. മുൻപ് നടിയുടെ ഫോണിൽ ലഹരിയുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.