"ജെ​നീ​ലി​യ​യു​ടെ ഭ​ർ​ത്താ​വ് എന്ന് കേട്ടപ്പോൾ ഈ​ഗോ തോ​ന്നി​'
Saturday, October 24, 2020 4:25 PM IST
പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​ന്പ​തി​ക​ളാ​ണ് റി​തേ​ഷ് ദേ​ശ്മു​ഖും ജെ​നീ​ലി​യ ഡി​സൂ​സ​യും. ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും താ​ര​ങ്ങ​ൾ​ക്ക് ഒ​രു പോ​ലെ ആ​രാ​ധ​ക​രു​ണ്ട്. തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ജെ​നീ​ലി​യ.

ബോ​ളി​വു​ഡി​ലൂ​ടെ​യാ​ണ് ന​ടി​യു​ടെ അ​ര​ങ്ങേ​റ്റ​മെ​ങ്കി​ലും തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​ടി ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. റി​തേ​ഷി​ന്‍റെ നാ​യി​ക​യാ​യി തുഛേ ​മേ​രി ക​സം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ജ​നി​ലി​യ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

റി​തേ​ഷി​ന്‍റെ ഒ​രു അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭാ​ര്യ ജെ​നീ​ലി​യയു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ട്ട സം​ഭ​വ​മാ​ണ് ന​ട​ൻ വെ​ളി​പ്പെ​ടു​ത്ത​ത്. ക​പി​ൽ ശ​ർ​മ​യു​ടെ ഷോ​യി​ലാ​യി​രു​ന്നു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ബംം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന സ​മ​യം. അ​ന്ന് അ​വി​ടെ ഒ​രു സൗ​ത്ത് ഇ​ന്ത്യ​ൻ ടീ​മും ഉ​ണ്ടാ​യി​രു​ന്നു. അ​തി​ലെ ര​ണ്ട് ക​ളി​ക്കാ​ർ എ​ന്നെ ക​ണ്ട​പ്പോ​ൾ ​ജെ​നീ​ലി​യ​യു​ടെ ഭ​ർ​ത്താ​വ് എ​ന്ന് പ​റ​യു​ന്ന​ത് കേ​ട്ടു. അ​ത് കേ​ട്ട​പ്പോ​ൾ അ​ന്ന് എ​ന്നി​ൽ ഈ​ഗോ തോ​ന്നി. ഉ​ട​ൻ ത​ന്നെ ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു. ഇ​വി​ടെ ഞാ​ൻ ജെ​നീ​ലി​യ​യു​ടെ ഭ​ർ​ത്താ​വാ​ണ്. എ​ന്നാ​ൽ മ​ഹാ​രാ​ഷ്‌ട്രയി​ൽ റി​തേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് ജെ​നീ​ലി​യ..

ഉ​ട​ൻ ത​ന്നെ ഇ​തി​ന് അ​വ​ർ എ​നി​ക്ക് മ​റു​പ​ടി​യും ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ത് ഞ​ങ്ങ​ൾ​ക്ക് അ​റി​യാം സാ​ർ. അ​വി​ടെ മ​ഹാ​രാ​ഷ്‌ട്രര​യി​ൽ മാ​ത്ര​മാ​ണ് ജെ​നീ​ലി​യ റി​തേ​ഷി​ന്‍റെ ഭാ​ര്യ​യാ​കു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ങ്ങ​നെ​യ​ല്ല...

റി​തേ​ഷി​ന്‍റെ നാ​യി​ക​യാ​യി തുഛേ ​മേ​രി ക​സം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. റിതേ​ഷി​ന്‍റെ നായി​ക​യാ​യി സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി പി​ന്നീ​ട് ജീ​വി​ത​ത്തി​ലും നാ​യി​ക​യാ​വു​ക​യാ​യി​രു​ന്നു. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം 2012 ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം.

വി​വാ​ഹ​ശേ​ഷം കു​റ​ച്ച് കാ​ലം സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു​നി​ന്ന ജെ​നീ​ലിയ 2016 ൽ ​ഫോ​ഴ്സ് 2 വി​ലൂ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തി. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും താ​രം സ​ജീ​വ​മാ​ണ്. റി​തേ​ഷ്-​ജ​നി​ലീ​യ ദ​ന്പ​തി​ക​ൾ​ക്ക് റി​യാ​ൽ, റാ​ഹി​ൽ എ​ന്ന് പേ​രു​ള്ള ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​ണ്ട്. പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ ഉ​റു​മി​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.