ഇ​ന്ദി​രാ​ഗാ​ന്ധി​യാ​യി വി​ദ്യ ബാ​ല​ൻ
Wednesday, August 21, 2019 10:42 AM IST
വി​ദ്യാ ബാ​ല​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. റി​തേ​ഷ് ബ​ത്ര സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ് സീ​രീ​സി​ലാ​ണ് വി​ദ്യ ഇ​ന്ദി​രാ ഗാ​ന്ധി​യാ​കു​ന്ന​ത്. സാ​ഗ​രി​ക ഘോ​ഷ് എ​ഴു​തി​യ ഇ​ന്ദി​ര: ഇ​ന്ത്യാ​സ് മോ​സ്റ്റ് പ​വ​ര്‍​ഫു​ള്‍ പ്രൈം ​മി​നി​സ്റ്റ​ര്‍ എ​ന്ന പു​സ്‍​ത​ക​മാ​ണ് വെ​ബ് സീ​രീ​സി​ന് ആ​സ്പ​ദ​മാ​കു​ന്ന​ത്.

ഇ​തു​പോ​ലൊ​രു പ്രൊ​ജ​ക്ടി​ന് നി​ര​വ​ധി ത​യ്യാ​റെ​ടു​പ്പു​ക​ൾ വേ​ണ​മെ​ന്ന് വി​ദ്യ ബാ​ല​ൻ പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് വി​ദ്യ ഒ​രു വെ​ബ് സീ​രീ​സി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​സ്ത​കം വെ​ബ് സീ​രീ​സ് ആ​ക്കാ​നു​ള്ള അ​വ​കാ​ശ​വും വി​ദ്യ വാ​ങ്ങി​യി​രു​ന്നു. വി​ദ്യ ബാ​ല​ൻ അ​ഭി​ന​യി​ച്ച മി​ഷ​ൻ മം​ഗ​ൾ തീയ​റ്റ​റു​ക​ളിൽ നി​റ​ഞ്ഞോ​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.