സൽമാൻ ഖാന്‍റെ നായികയാകാൻ ആലിയ ഭട്ട്
Friday, April 12, 2019 9:41 AM IST
ബോ​ളി​വു​ഡി​ലെ കൊ​ച്ചു​സു​ന്ദ​രി ആ​ലി​യ ഭ​ട്ട് ത​ന്നേ​ക്കാ​ൾ 27വ​യ​സ് കൂ​ടു​ത​ലു​ള്ള ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യ​ക​ൻ സ​ൽ​മാ​ൻ​ഖാ​നെ പ്ര​ണ​യി​ക്കു​ന്നു. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ഇ​ൻ​ഷാ​ല്ലാ​ഹ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

സ​ൽ​മാ​ൻ​ഖാ​നോ​ടും സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യോ​ടു​മൊ​പ്പം ഒ​രു ചി​ത്ര​ത്തി​നു​വേ​ണ്ടി സ​ഹ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​ലി​യ ഭ​ട്ട് ഇ​പ്പോ​ൾ. ത​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ക​രി​യ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്ന് ആ​ലി​യ പ​റ​യു​ന്നു. 2020ലെ ​ഈ​ദ് റി​ലീ​സ് ആ​യി​ട്ടാ​യി​രി​ക്കും ചി​ത്രം പ്ര​ദ​ർ​ശനത്തി​നെ​ത്തു​ക.

അ​തേ​സ​മ​യം, ആ​ലി​യ​യേ​ക്കാ​ൾ ഏ​റെ പ്രാ​യം കൂ​ടി​യ സ​ൽ​മാ​ൻ ഖാ​ന്‍റെ നാ​യി​ക​യാ​യി ആ​ലി​യ അ​ഭി​ന​യി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് പ​ല​രും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും താ​ൻ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ലി​യ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.