ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് വിസമ്മതിച്ച് സഞ്ജന
Monday, September 14, 2020 7:10 PM IST
ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി സ​ഞ്ജ​ന ഗ​ൽ​റാ​ണി ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് വി​സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ര​ക്ത​സാ​ന്പി​ളു​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ന​ടി വി​സ​മ്മ​തി​ച്ച​ത്.

ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഏ​ട്ടാം തീ​യ​തി​യാ​ണ് സ​ഞ്ജ​ന​യെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ​യി​ലാ​ണ് സ​ഞ്ജ​ന ഗ​ൽ​റാ​ണി ഡോ​പ്പ് ടെ​സ്റ്റി​നാ​യി ര​ക്ത​സാ​ന്പി​ളു​ക​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കുന്ന രംഗങ്ങളുള്ളത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പു​നീ​ത്തി​നോ​ടും മ​റ്റ് മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രോ​ടും ത​നി​ക്ക് പോ​ലീ​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും എ​ന്തു​കൊ​ണ്ട ാണ് ​ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് മ​ന​സി​ലാ​കുന്നി​ല്ലെ​ന്നും സ​ഞ്ജ​ന പ​റ​യു​ന്നു.

അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും ര​ക്ത​സാ​ന്പി​ൾ ന​ൽ​കി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണ്. അ​ങ്ങ​നെ ചെ​യ്യാ​ൻ അ​ഭി​ഭാ​ഷ​ക​ർ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട ്. ചാ​റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് ഞാ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഞാ​ൻ കു​റ്റ​ക്കാ​രിയാണെ​ന്ന് തെ​ളി​യി​ക്കാ​ൻ തെ​ളി​വു​ക​ളി​ല്ല. എ​നി​ക്ക് പോ​ലീ​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ ണ് ​എ​ന്നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ല. നി​ങ്ങ​ൾ എ​ന്നോ​ട് കാ​ര​ണം പ​റ​യു​ന്നി​ല്ല. ഞാ​ൻ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലും ര​ക്തം എ​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല.

ര​ക്ത​സാ​ന്പി​ളു​ക​ൾ ന​ൽ​കാ​ൻ എ​ന്നെ നി​ർ​ബ​ന്ധി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. ഞാ​ൻ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഞ​ങ്ങ​ൾ പ​ര​സ്പ​രം ഫോ​ണി​ൽ സം​സാ​രി​ച്ച​തു​കൊ​ണ്ട് ഞാ​ൻ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്ന് അ​ർ​ഥ​മാ​കുന്നി​ല്ല. എ​ല്ലാ ദി​വ​സ​വും ഞാ​ൻ നി​ങ്ങ​ളോ​ട് ചോ​ദി​ക്കു​ന്നു, എ​ന്തു​കൊ​ണ്ട ാണ് ​നി​ങ്ങ​ൾ എ​ന്നെ ഇ​വി​ടെ കൊ​ണ്ട ുവ​ന്ന​ത്- സ​ഞ്ജ​ന പ​റ​യു​ന്നു. വീ​ഡി​യോ​യി​ൽ സ​ഞ്ജ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രു​മാ​യും ത​ർ​ക്കി​ക്കു​ന്ന​തും കാ​ണാം.

അ​തേ​സ​മ​യം ല​ഹ​രി ഇ​ട​പാ​ട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഷെ​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ദി​രാ ന​ഗ​റി​ലു​ള​ള സ​ഞ്ജ​ന​യു​ടെ വീ​ട്ടി​ൽ ക്രൈം ​ബ്രാ​ഞ്ച് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ​ല​ത​വ​ണ സ​ഞ്ജ​ന​യു​ടെ അ​റി​വോ​ടെ ല​ഹ​രി പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെന്നാ​യി​രു​ന്നു രാ​ഹു​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.