സഹോദരനൊപ്പമുള്ള ചിത്രം: സാറയ്ക്കെതിരേ സദാചാരവാദികൾ
Saturday, March 7, 2020 5:12 PM IST
ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും ആ​ദ്യ​ഭാ​ര്യ അ​മൃ​താ സിം​ഗി​ന്‍റെ​യും മ​ക​ൾ സാ​റാ അ​ലി ഖാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. ത​ന്‍റെ യാ​ത്ര​ക​ളും കു​ടും​ബ​ചി​ത്ര​ങ്ങ​ളു​മൊ​ക്കെ സാ​റ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കാ​റു​മു​ണ്ട്. സാ​റ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ ചി​ത്രം സൈ​ബ​ർ ലോ​ക​ത്തെ സ​ദാ​ചാ​ര​വാ​ദി​ക​ളെ പ്ര​കോ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം അ​ലി ഖാ​ന് പി​റ​ന്നാ​ളാ​ശം​സ നേ​ർ​ന്നു​കൊ​ണ്ട് പോ​സ്റ്റ് ചെ​യ്ത ചി​ത്രം സാ​റ ബി​ക്കി​നി വേ​ഷ​ത്തി​ൽ സ​ഹോ​ദ​ര​നൊ​പ്പം നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. ഇ​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്.



അ​തേ​സ​മ​യം സാ​റ​യെ അ​നു​കൂ​ലി​ച്ചും ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്വി​മ്മി​ങ് പൂ​ളി​ൽ സ​ഹോ​ദ​ര​നോ​ടൊ​പ്പം ബി​ക്കി​നി വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന​തി​ൽ തെ​റ്റെ​ന്താ​ണു​ള്ള​തെ​ന്നും സ​ദാ​ചാ​രം പ​റ​യു​ന്ന​വ​രു​ടെ മ​ന​സി​നാ​ണ് കു​ഴ​പ്പ​മെ​ന്നും സാ​റ​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ സാ​റാ അ​ലി ഖാ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.