അതിരു വിടുന്ന ആരാധകർ; ദുരനുഭവം നേരിട്ട് സാ​റാ അ​ലി ഖാ​ൻ
Monday, January 13, 2020 10:40 AM IST
ചി​ല​രു​ടെ അ​തി​രു​വി​ട്ട ആ​രാ​ധ​ന​യെ​പ്പ​റ്റി ന​​ടി ന​മി​ത പ്ര​മോ​ദ് മ​ന​സു തു​റ​ന്ന​ത് അ​ടു​ത്തി​ടെ​യാ​ണ്. ചി​ല​ർ തോ​ളി​ൽ കൈ​വ​ച്ച് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും അ​രോ​ച​ക​മാ​കാ​റു​ണ്ടെ​ന്ന് ന​മി​ത പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ അ​തി​രു​വി​ട്ട ആ​രാ​ധ​ന മൂ​ലം മ​റ്റൊ​രു ന​ടി​ക്കു​ണ്ടാ​യ അ​നു​ഭ​വം പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും ആ​ദ്യ​ഭാ​ര്യ അ​മൃ​താ സിം​ഗി​ന്‍റെ​യും മ​ക​ളും ന​ടി​യു​മാ​യ സാ​റാ അ​ലി ഖാ​നാ​ണ് ആ​രാ​ധ​ക​ന്‍റെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റ​ത്തി​ന് ഇ​ര​യാ​യ​ത്.

ജിം​നേ​ഷ്യ​ത്തി​ൽ നി​ന്ന് മ​ട​ങ്ങാ​നാ​യി കാ​റി​ൽ​ക്ക​യ​റ​വേ​യാ​ണ് ഒ​രു കൂ​ട്ടം ആ​രാ​ധ​ക​ർ സാ​റ​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നാ​യി താ​ര​ത്തെ വ​ള​ഞ്ഞ​ത്. ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കാ​തെ താ​രം അ​വ​ർ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ൾ ഹ​സ്ത​ദാ​ന​ത്തി​നാ​യി സാ​റ​യ്ക്കു നേ​രേ കൈ​നീ​ട്ടി​യ​ത്. സാ​റ​യും അ​യാ​ൾ​ക്കു​നേ​രേ കൈ​നീ​ട്ടി. അ​പ്പോ​ൾ അ​വി​ചാ​രി​ത​മാ​യി അ​യാ​ൾ സാ​റ​യു​ടെ കൈ​യി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു.



പ​ക്ഷെ സാ​റ പ്ര​കോ​പി​ത​യാ​വു​ക​യോ അ​യാ​ളോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്തി​ല്ല. ​ഈ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും സാ​റ​യെ അ​നു​കൂ​ലി​ക്കു​ക​യും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

അ​നു​വാ​ദ​മി​ല്ലാ​തെ കൈ​യി​ൽ ചും​ബി​ച്ച അ​യാ​ളോ​ട് സാ​റ ത​ക്ക​താ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ മ​റ്റു ചി​ല​ർ സാ​റ സം​യ​മ​നം പാ​ലി​ച്ച​തി​നെ പ്ര​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.