കുടുംബജീവിതവും സിനിമയും ഒരു പോലെ കൊണ്ടുപോകുവാൻ പ്രയാസമാണെന്ന് നടൻ ഷാഹിദ് കപൂർ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. തനിക്ക് മുൻഗണന നൽകുന്നില്ലെന്ന് ഭാര്യ മിറ ചിന്തിക്കുന്നുവെന്നും ബന്ധങ്ങളും കരിയറും ഒരുപോലെ മുൻപോട്ടു കൊണ്ടുപോകുവാൻ താൻ വളരെയധികം കഷ്ടപ്പെടുകയാണെന്നും താരം വ്യക്തമാക്കി.
വളരെ ചെറുപ്പത്തിൽ വിവാഹിതയായി. കുട്ടിത്തം വിട്ടുപോകുന്നതിന് മുൻപേ രണ്ട് കുട്ടികളുടെ അമ്മയുമായി. അവൾക്ക് അവളുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. മിറ അതെല്ലാം മാറ്റി വച്ചു. കൂടാതെ ഞങ്ങൾ തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ട്. തങ്ങൾ പരസ്പരം സുഹൃത്തുക്കളാണെന്നും പരസ്പരം മനസിലാക്കാറില്ലെന്നും ഷാഹിദ് പറഞ്ഞു.
മിറയ്ക്കും മക്കൾക്കുമായി സമയം മാറ്റിവയ്ക്കുവാൻ സാധിക്കാത്തതിനാൽ താൻ അസന്തുഷ്ടനാണെന്നും തിരക്ക് മൂലം അത് സാധിക്കാറില്ലെന്നതുമാണ് സത്യമെന്നും ഷാഹിദ് മനസ് തുറന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.