പ്രി​യ​ങ്ക​യു​ടെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച ഷാ​രു​ഖ്
Monday, December 27, 2021 4:04 PM IST
ബോ​ളി​വു​ഡി​ലെ മി​ക​ച്ച ജോ​ഡി​ക​ളാ​ണ് ഷാ​രു​ഖ് ഖാ​നും പ്രി​യ​ങ്ക ചോ​പ്ര​യും. ഡോ​ണ്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത് സെ​റ്റി​ലു​ണ്ടാ​യ ര​സ​ക​ര​മാ​യൊ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ലാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ ഒ​രു ക്രി​മി​ന​ലാ​യി​ട്ടാ​ണ് ഷാ​രു​ഖ് ഖാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പ്രി​യ​ങ്ക ചോ​പ്ര ഇ​ന്‍റ​ര്‍​പോ​ള്‍ ഓ​ഫീ​സ​റാ​യി​ട്ടും എ​ത്തു​ന്നു. അ​തേ​സ​മ​യം ഇ​രു​വ​രും പ്ര​ണ​യി​താ​ക്ക​ള്‍ ആ​യി​രു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. ഓ​ണ്‍സ്‌​ക്രീ​നി​ലെ അ​വ​രു​ടെ പ്ര​ക​ട​നം ക​ണ്ട​തോ​ടെ മി​ക​ച്ച ജോ​ഡി​ക​ളാ​യി വാ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം പ്രി​യ​ങ്ക​യും ഷാ​രു​ഖും യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഡേ​റ്റിം​ഗ് ന​ട​ത്തു​ന്ന​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ന്നു കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സ​ത്യ​മെ​ന്താ​ണെ​ന്ന് ആ​രാ​ധ​ക​ർ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

ഡോ​ണ്‍ 2 എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ, അ​തി​ലൊ​രു രം​ഗം പ്രി​യ​ങ്ക​യെ ശ​രി​ക്കും ഭ​യ​പ്പെ​ടു​ത്തി​ക്ക​ള​ഞ്ഞു. സി​നി​മ​യി​ല്‍ ഷാ​രു​ഖ് ഖാ​ന്‍ പ്രി​യ​ങ്ക​യു​ടെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ന്നൊ​രു രം​ഗം ഉ​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഷാ​രു​ഖ് കു​റ​ച്ച് സീ​രി​യ​സ് ആ​യി ചെ​യ്ത​തോ​ടെ പ്രി​യ​ങ്ക ഡ​യ​ലോ​ഗു​ക​ള്‍ പോ​ലും മ​റ​ന്നു​പോ​യി. പൂ​ര്‍​ണ​മാ​യും ശൂ​ന്യ​മാ​യൊ​രു അ​വ​സ്ഥ​യാ​യി​രു​ന്നു ത​നി​ക്ക​പ്പോ​ള്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് പി​ന്നീ​ട് ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഷാ​രൂ​ഖ് എ​ന്‍റെ ക​ഴു​ത്തി​ല്‍ പി​ടി​ച്ച​പ്പോ​ള്‍ ഞാ​ന്‍ പ​രി​ഭ്രാ​ന്ത​യാ​യി പോ​യി. അ​ന്നേ​രം പ​റ​യാ​നു​ള്ള എ​ന്‍റെ ഡ​യ​ലോ​ഗ് പോ​ലും ഞാ​ന്‍ മ​റ​ന്നു​പോ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​ന്താ​ണ് സം​സാ​രി​ക്കേ​ണ്ട​തെ​ന്നു പോ​ലും എ​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ ഇ​ല്ലാ​താ​യി പോ​യി. ഇ​പ്പോ​ള്‍ അ​തു വ​ലി​യ പ്ര​ധാ​ന്യ​മു​ള്ള കാ​ര്യ​മൊ​ന്നു​മ​ല്ല. എ​ന്നാ​ലും അ​തൊ​രി​ക്ക​ലും ഞാ​ന്‍ മ​റ​ക്കി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.