ബോളിവുഡിൽ താരങ്ങൾ തമിലുള്ള പ്രണയവും പ്രണയപരാജയവുമൊന്നും ഒരു വാർത്തയല്ല. കാരണം വർഷങ്ങളായി ഇതു തുടർന്നുകൊണ്ടേയിരിക്കുന്നു. നടൻ അക്ഷയ്കുമാറും നടി ശില്പ ഷെട്ടിയും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പും ഒരു കാലത്ത് വലിയ വാർത്തയായിരുന്നു. പിന്നീട് പ്രണയപരാജയത്തെക്കുറിച്ചു ശില്പയുടെ തുറന്നുപറച്ചിൽ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്
21 വര്‍ഷം മുന്‍പാണ് ട്വിങ്കിള്‍ ഖന്നയെ അക്ഷയ് കുമാർ ജീവിത സഖിയാക്കുന്നത്. അതിനു മുന്‍പ് പല നടിമാരുമായും അക്ഷയ് പ്രണയത്തിലായിരുന്നു. രേഖ മുതല്‍ രവീണ ടണ്ടന് വരെ അക്ഷയ് കുമാറുമായി പ്രണയത്തിലായിരുന്ന നടിമാരുടെ പട്ടികയില്‍ വരും.
തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്പ ഷെട്ടിയുമായും ട്വിങ്കിള്‍ ഖന്നയുമായും ഒരേസമയം ഉണ്ടായിരുന്ന പ്രണയം. മേം ഖിലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറും ശില്പ ഷെട്ടിയും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.
2000 ല്‍ ഒരു അഭിമുഖത്തില്‍ അക്ഷയ് കുമാറിനെതിരെ തുറന്നടിച്ച് കൊണ്ട് ശില്പ രംഗത്തെത്തുകയായിരുന്നു. തന്റെ അടുത്ത സുഹൃത്തായ ട്വിങ്കിള്‍ ഖന്നയുമായും അക്ഷയ് കുമാര്‍ പ്രണയത്തിലായിരുന്നുവെന്നതാണ് തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ശില്പ ഷെട്ടി പറഞ്ഞത്.
"ഒരേസമയം രണ്ടു പേരെ അവന് പ്രണയിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിലുടനീളം അവന് മറ്റൊരാളേയും പ്രണയിച്ചിരുന്നു. എന്നാല്‍ എനിക്ക് ഒരിക്കലും അവളോട് ഒരു ദേഷ്യവുമില്ല. എന്റെ പുരുഷന് എന്നെ വഞ്ചിച്ചാല്‍ അതില്‍ അവളെ കുറ്റം പറയുന്നത് എന്തിനാണ്. മറ്റൊരു സ്ത്രീയുടെ മേല്‍ പഴിചാരുന്നതില്‍ അര്‍ഥമില്ല. തീര്‍ത്തും അവന്റെ പിഴവാണ്.
വ്യക്തിപരമായി പ്രയാസമുള്ള സമയമായിരുന്നു. എല്ലാം കഴിഞ്ഞുവെന്നതില്‍ സന്തോഷിക്കുന്നു. അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. വേറെയൊരാളെ കണ്ടപ്പോള്‍ അനായാസമായി എന്നെ ഇട്ടിട്ട് പോയി. എനിക്ക് ദേഷ്യം തോന്നിയ ഒരേയൊരാള്‍ അവനാണ്. അവന് എല്ലാത്തിനുമുള്ളത് തിരിച്ച് കിട്ടുമെന്നുറപ്പാണ്.
ഭൂതകാലത്തെ മറക്കുക അത്ര എളുപ്പമല്ല, പക്ഷേ, എനിക്ക് മുന്നോട്ടു വരാനുള്ള കരുത്തുണ്ടായി എന്നതില്‍ സന്തോഷമുണ്ട്. ഇന്ന് എന്നെ സംബന്ധിച്ച് അവന് അടഞ്ഞ അധ്യായമാണ്. ഇനിയൊരിക്കലും അവനൊപ്പം അഭിനയിക്കുകയില്ല' എന്നുമാണ് ശില്പ പറഞ്ഞത്.
അതേസമയം, ശില്പയുടെ ആരോപണങ്ങളെല്ലാം അക്ഷയ് കുമാര്‍ അന്ന് നിരസിച്ചിരുന്നു. ശില്പ അങ്ങനെ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അത് അക്ഷയ് കുമാറിന്റെ മാത്രം അഭിപ്രായമാണെന്നും തന്നോട് ചെയ്തത് വച്ചു നോക്കുമ്പോള്‍ പിന്നെ അവന് എന്ത് പറയാനാനെന്നുമായിരുന്നു ശില്പയുടെ പ്രതികരണം.
എന്തായാലും ശില്പയും അക്ഷയ് കുമാറും പിന്നീട് ഒരുമിച്ച് സ്ക്രീന്‍ പങ്കിട്ടിട്ടില്ല. രാജ് കുന്ദ്രയാണ് ശില്പയെ പിന്നീടു വിവാഹം കഴിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.