ചാ​ന​ൽ ഷോ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ശി​ല്പ
Monday, August 23, 2021 6:35 PM IST
ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് ന​ടി ശി​ല്‍​പ ഷെ​ട്ടി. പോ​ണ്‍ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ശി​ല്‍​പ ഷെ​ട്ടി​യും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്.

വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നു​മെ​ല്ലാം മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ശി​ല്‍​പ ഷെ​ട്ടി. സൂ​പ്പ​ര്‍ ഡാ​ന്‍​സ​ര്‍ ചാ​പ്റ്റ​ര്‍ ഫോ​റി​ന്‍റെ വി​ധി​ക​ര്‍​ത്താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ശി​ല്‍​പ. വി​വാ​ദ സം​ഭ​വ​ത്തെത്തുട​ര്‍​ന്ന് ശി​ല്‍​പ ഈ ​പ​രി​പാ​ടി​യി​ല്‍ നി​ന്നു വി​ട്ടു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ താ​രം പൊ​തു​വേ​ദി​യി​ലേ​ക്ക് വീ​ണ്ടും ഇപ്പോൾ തി​രി​കെ വ​ന്നി​രി​ക്കു​ക​യാ​ണ്.

ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് റി​യാ​ലി​റ്റി ഷോ​യു​ടെ ടീം ​ശി​ല്‍​പ​യ്ക്ക് ന​ല്‍​കി​യ​ത്. മ​ത്സ​രാ​ര്‍​ഥി​ക​ളും വി​ധിക​ര്‍​ത്താ​ക്ക​ളും ചേ​ര്‍​ന്ന് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ ശി​ല്‍​പ ഷെ​ട്ടി വി​കാ​ര​ഭ​രി​ത​യാ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ശി​ല്‍​പ ഷെ​ട്ടി പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു.

വി​തു​മ്പി​യ ശി​ല്‍​പ​യെ വി​ധി ക​ര്‍​ത്താ​ക്ക​ളും മ​ത്സ​രാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് ആ​ശ്വ​സി​പ്പി​ച്ചു. വൈ​കാ​രി​ക​യ​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ശി​ല്‍​പ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ക​രി​ഷ്മ ക​പൂ​ര്‍, സൊ​നാ​ലി ബി​ന്ദ്ര, റി​തേ​ഷ് ദേ​ശ്മു​ഖ്, ജെ​നീ​ലി​യ ഡി​സൂ​സ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് അ​തി​ഥി​ക​ളാ​യി എ​ത്തി​യ​ത്.

ജൂ​ലൈ 19 നാ​യി​രു​ന്നു ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യെ മും​ബൈ പോ​ലീ​സ് പോ​ണ്‍ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.