ബോളിവുഡ് താരം ശ്രദ്ധാ കപൂർ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. പ്രമുഖ ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020-ൽ വിവാഹം കഴിക്കുമെന്നുമാണ് വാർത്തകൾ.
ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രദ്ധയുടെ അച്ഛൻ ശക്തി കപൂർ. ശരിക്കും, എന്റെ മകൾ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കാൻ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ, ഞാൻ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛൻ, എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നെയും അറിയിക്കാൻ പറഞ്ഞത്- ശക്തി കപൂർ പരിഹാസത്തോടെ പറഞ്ഞു.
ശ്രദ്ധയും രോഹിതും രണ്ടുവർഷമായി പ്രണയത്തിലാണ്എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിൽ ശ്രദ്ധയാണ് നായിക. ചിത്രത്തിലെ സൈക്കോ എന്ന ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.