സ്ത്രീ​ക്ക് ഏ​റ്റ​വും സ​ന്തോ​ഷം പ​ക​രു​ന്ന​തും അ​വ​ള്‍​ക്കു കി​ട്ടു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​ന​വും
Saturday, March 13, 2021 2:09 PM IST
മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രിയ​ങ്ക​രി​യാ​യ ഗാ​യി​ക​യാ​ണ് ശ്രേ​യ ഘോ​ഷാ​ൽ. അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്ന​തി​ന്‍റെ സ​ന്തോ​ഷം അ​ടു​ത്തി​ടെ​യാ​ണ് ശ്രേ​യ പ​ങ്കു​വ​ച്ച​ത്.

താ​ന്‍ ഇ​പ്പോ​ള്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ സ​മ​യ​ത്താ​ണെ​ന്നും മാ​താ​പി​താ​ക്ക​ളാ​കാ​ന്‍ ഞ​ങ്ങ​ളെ അ​നു​ഗ്ര​ഹി​ച്ച ദൈ​വ​ത്തോ​ട് ആ​ദ്യ​മേ ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ശ്രേ​യ കു​റി​ച്ചു.

വ​യ​റ്റി​ല്‍ ഒ​രു കു​ഞ്ഞ് വ​ള​രു​മ്പോ​ഴു​ള്ള മ​ഹ​ത്താ​യ അ​നു​ഭ​വം എ​ന്താ​ണെ​ന്ന് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഒ​രു​പാ​ട് ത​വ​ണ കേ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഞാ​ന​ത് അ​നു​ഭ​വി​ച്ച​റി​യു​ന്നു.

ഒ​രു സ്ത്രീ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ന്തോ​ഷം പ​ക​രു​ന്ന​തും അ​വ​ള്‍​ക്കു കി​ട്ടു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​ന​വും മാ​തൃ​ത്വ​ത്തി​ന്‍റെ മ​ധു​രം ആ​ണെ​ന്ന് താ​നി​പ്പോ​ള്‍ തി​രി​ച്ച​റി​യു​ന്നു​വെ​ന്നും ശ്രേ​യ ഘോ​ഷാ​ല്‍ കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.