ആദ്യ വിവാഹത്തിലെ മകളെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി നടി ശ്വേത തിവാരി. രണ്ടാം ഭർത്താവ് അഭിനവ് കോഹ്ലിക്കെതിരെയാണ് ശ്വേത പരാതി നൽകിയിരിക്കുന്നത്.
പതിവായി മദ്യപിച്ചെത്തുന്ന അഭിനവ് തന്നെയും ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് ശ്വേത പരാതിയിൽ വ്യക്തമാക്കി. മോഡലായി പ്രവർത്തിക്കുന്ന മകൾ പാലക് ചൗധരിയെ അഭിനവ് പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാറുണ്ടെന്നും ശ്വേത പറയുന്നു.
ശ്വേതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഭിനവിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്. ശ്വേതയുടെയും ആദ്യ ഭർത്താവ് രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998ൽ വിവാഹിതരായ ഇരുവരും 2007ൽ വേർപിരിയുകയായിരുന്നു. 2018ലാണ് ശ്വേത, അഭിനവിനെ വിവാഹം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.