കിയാരയും സി​ദ്ധാ​ർ​ഥും ഒന്നിക്കുന്നു
Saturday, May 4, 2019 10:48 AM IST
സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും കിയാരാ അ​ഡ്വാ​നി​യും ഒ​ന്നി​ക്കു​ന്നു. ക​ര​ണ്‍ ജോ​ഹ​ർ ഒ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ഷേ​ർ​ഷ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലെ ഹീ​റോ വി​ക്രം ഭ​ദ്ര​യു​ടെ ജീ​വി​ത​ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും.

സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. പ​ട്ടാ​ള​ക്കാ​ര​നാ​യി​ട്ടാ​ണ് സി​ദ്ധാ​ർ​ഥ് അ​ഭി​ന​യി​ക്കു​ന്ന​ത്. മി​ലി​ട്ട​റി ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നും മ​റ്റു​മു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് സി​ദ്ധാ​ർ​ഥ് ഇ​പ്പോ​ൾ.

70 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് കാഷ്മീ​രി​ലും ല​ഡാ​ക്കി​ലു​മാ​യി ന​ട​ക്കും. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും കിയാര അ​ഡ്വാ​നി​യും ഒ​ന്നി​ക്കു​ന്ന​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. കിയാരയും സി​ദ്ധാ​ർ​ഥും പ്ര​ണ​യ വാ​ർ​ത്ത നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.