ബോളിവുഡ് ഗായിക സോന മോഹപത്ര രണ്ടും കൽപ്പിച്ചാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ സോന പങ്കുവച്ച ചിത്രങ്ങളോട് പലരും രൂക്ഷമായി പ്രതികരിച്ചിരുന്നു. കടൽത്തീരത്ത് കറുത്ത നിറമുള്ള സ്വിംസ്യൂട്ട് ധരിച്ചു നിൽക്കുന്ന തന്റെ ചിത്രം സോന പോസ്റ്റ് ചെയ്തിരുന്നു. ചിത്രം സംസ്കാരത്തിനു നിരക്കുന്നതല്ലെന്നും സോന ചെയ്തത് ശരിയായില്ലെന്നും പലരും പ്രതികരിച്ചു.
വളരെ ഗൗരവക്കാരിയായ സോന എങ്ങനെയാണ് ഇത്തരം ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്നാണ് വേറെ ചിലരുടെ സംശയം. സോന ശരീര പ്രദർശനം നടത്തുകയാണെന്നും പ്രതികരിച്ചവരുണ്ട്. എന്നാൽ സോന ഇത്തരം കമന്റുകളോടെല്ലാം പ്രതികരിച്ചത് സ്വിം സ്യൂട്ട് ധരിച്ച കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ്.
ഞാൻ ഗൗരവക്കാരിയാണെങ്കിൽ ശരീരം മുഴുവൻ മറച്ചു നടക്കണമെന്നും അല്ലെങ്കിൽ ഖാദി ധരിച്ചു നടക്കണമെന്നുമാണോ നിങ്ങൾ കരുതുന്നത്- സോന ചോദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.