ആ ​ചി​ത്ര​ത്തി​നാ​യി സോ​നം ക​പൂ​ര്‍ വാ​ങ്ങി​യ പ്ര​തി​ഫ​ലം വെ​റും 11 രൂ​പ!
Thursday, August 12, 2021 5:54 PM IST
വ​ന്‍​ഹി​റ്റാ​യി മാ​റി​യ ഭാ​ഗ് മി​ല്‍​ഖാ ഭാ​ഗ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് സോ​നം ക​പൂ​ര്‍ വാ​ങ്ങി​യ പ്ര​തി​ഫ​ലം കേ​ട്ടാ​ല്‍ ആ​രാ​ധ​ക​ര്‍ ഞെ​ട്ടും. സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് ഓം​പ്ര​കാ​ശ് മെ​ഹ്റ​യു​ടെ ആ​ത്മ​ക​ഥ ദി ​സ്ട്രേ​ഞ്ച​ര്‍ ഇ​ന്‍ ദി ​മി​റ​ര്‍ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ന്‍ ന​ടി വാ​ങ്ങി​യ പ്ര​തി​ഫ​ലം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ സം​വി​ധാ​യ​ക​ന്‍ ആ​ത്മ​ക​ഥ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. 2009 ല്‍ ​രാ​കേ​ഷ് സം​വി​ധാ​നം ചെ​യ്ത ഡ​ല്‍​ഹി 6-ല്‍ ​നാ​യി​ക സോ​നം ക​പൂ​റാ​യി​രു​ന്നു. നാ​യ​ക​ന്‍ അ​ഭി​ഷേ​ക് ബ​ച്ച​നു​മാ​യി ചേ​ര്‍​ന്ന് സോ​നം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2013 ല്‍ ​ഭാ​ഗ് മി​ല്‍​ഖാ ഭാ​ഗി​ലെ വ​ള​രെ ചെ​റി​യ വേ​ഷ​ത്തി​ലേ​ക്കും താ​ര​ത്തെ സം​വി​ധാ​യ​ക​ന്‍ പ​രി​ഗ​ണി​ച്ച​ത്.

എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ഫ​ര്‍​ഹാ​ന്‍ അ​ക്ത​ര്‍ ചെ​യ്ത മി​ല്‍​ഖാ​സിം​ഗി​നോ​ട് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​യാ​ളാ​യി ചെ​റി​യ ഗ​സ്റ്റ് റോ​ളി​ന് വേ​ണ്ടി താ​രം വാ​ങ്ങി​യ പ്ര​തി​ഫ​ലം വെ​റും 11 രൂ​പ​യാ​യി​രു​ന്നു എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ചിരിക്കു​ന്ന​ത്. സി​നി​മ​യി​ല്‍ അ​തി​ഥി​വേ​ഷ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് സോ​ന​മാ​യി​രു​ന്നു.

സി​നി​മ വെ​റും പ്ര​ണ​യ​ക​ഥ അ​ല്ലെ​ന്നും വി​ഭ​ജ​ന​വും അ​തി​ജീ​വ​ന​വും ഭീ​ക​ര​മാ​യ ബാ​ല്യ​വും എ​ല്ലാ​മു​ണ്ടെ​ന്ന് ന​ടി കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി. ഏ​ഴു ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു സി​നി​മ​യ്ക്കാ​യി താ​ര​ത്തി​ന് ഷൂ​ട്ടിം​ഗ് വേ​ണ്ടി വ​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​ഭ​ജ​ന​വും മി​ല്‍​ഖാ​സിം​ഗി​ന്‍റെ സ്പി​രി​റ്റു​മെ​ല്ലാം മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട
സി​നി​മ​യി​ല്‍ ഇ​ടം ന​ല്‍​കി​യ​തി​ന് ത​ങ്ങ​ളോ​ട് താ​രം ന​ന്ദി പ​റ​ഞ്ഞുവെ​ന്നും രാ​കേ​ഷ് പ​റ​യു​ന്നു. പ​ക്ഷേ സി​നി​മ​യി​ല്‍ മി​ല്‍​ഖ​യു​ടെ നാ​യി​ക​യാ​യി സോ​ന​ത്തി​ന്‍റെ ക​ഥ​പാ​ത്രം തി​ക​ച്ചും സാ​ങ്ക​ല്‍​പ്പി​ക​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.