കരിയറും ജീവിതവും വ്യത്യസ്തമാണെന്ന് തെളിയിച്ച താരമാണ് നടി സണ്ണി ലിയോണ്‍. പോണ് സിനിമാ മേഖലയിൽ നിന്ന് കൊമേഴ്സ്യൽ സിനിമ മേഖലയിൽ എത്തുകയും അവിടെ തന്റേതായ സ്ഥാനം നേടാനും സണ്ണി ലിയോണിന് കഴിഞ്ഞിരുന്നു. വ്യക്തി ജീവിതവും കരിയറും വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ച് പോണ് താരമെന്ന ലേബൽ മാറ്റാൻ സണ്ണിക്കായിരുന്നു.
സണ്ണിയെ പോലെ തന്നെ അവരുടെ മക്കളും പ്രേക്ഷകരുടെ ഇടയിൽ താരങ്ങളാണ്. മക്കൾക്കും ഭർത്താവിനോടും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം ഇടയ്ക്കിടെ പുറത്തു വിടാറുണ്ട്. മക്കളോടൊപ്പം കളിക്കുന്നതും സമയം ചെലവഴിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോസുമാണ് താരം കൂടുതൽ പുറത്തു വിടുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സണ്ണിയുടേയും മക്കളുടേയും മറ്റൊരു രസകരമായ വീഡിയോ വൈറലാവുകയാണ്.
ജോലിയിൽ തിരക്കാണെങ്കിലും മക്കളുടെ കാര്യങ്ങളൊക്കെ നോക്കുന്നത് സണ്ണി തന്നെയാണ്. കുഞ്ഞുങ്ങളെ സ്കൂളിൽ കൊണ്ടു വിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സ്കൂളിലേക്ക് മക്കളെ കാറിൽ കൊണ്ടുവന്ന്, അവിടെ വച്ച് അവരോടൊപ്പം പാട്ടുപാടി, കളിച്ചുനിൽക്കുന്ന സണ്ണിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
അവിടെയുണ്ടായിരുന്ന ആരോ ആണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2017-ലാണ് 21 മാസം പ്രയമുള്ള പെണ്‍കുഞ്ഞിനെ സണ്ണിയും ഭർത്താവും ദത്തെടുക്കുന്നത്. പിന്നീട് 2018-ൽ വാടക ഗർഭധാരണത്തിലൂടെ രണ്ട് ആണ്‍കുഞ്ഞുങ്ങളെയും സ്വന്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.