മിൽക്ക സിംഗ്, മഹേന്ദ്ര സിംഗ് ധോണി എന്നീ സ്പോർട്സ് താരങ്ങളുടെ ജീവിതകഥ ബോളിവുഡ് അഭ്രപാളികളിൽ പകർത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതകഥ സിനിമയാവുകയാണെങ്കിൽ ആരായിരിക്കണം തന്നെ അവതരിപ്പിക്കേണ്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ട്വിറ്ററില്‍ സംഘടിപ്പിച്ച ഒരു ചോദ്യോത്തര പരിപാടിയിലാണ് റെയ്ന തന്റെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്.
രണ്ടു താരങ്ങളുടെ പേരാണ് സുരേഷ് റെയ്ന നിർദേശിച്ചത്. ഒരാൾ ദുൽഖർ സൽമാനാണ്. ബോളിവുഡ് താരം ഷാഹിദ് കപൂർ ആയിരുന്നു മറ്റൊരു താരം. തന്റെ വേഷം ഏറ്റവും യോജിക്കുന്നത് ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറിനോ ആയിരിക്കുമെന്നാണ് റെയ്ന പറഞ്ഞത്. കുറേനാൾ മുന്‍പ് ദുൽഖറും റെയ്നയും ചെന്നൈയില്‍വച്ച് കണ്ടുമുട്ടിയിരുന്നു.
അന്നത്തെ ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകനാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ കുറിക്കുകയും ചെയ്തിരുന്നു. കാരവാൻ, ദ സോയ ഫാക്ടര്‍ എന്നിവയാണ് ദുൽഖർ അഭിനയിച്ച ബോളിവുഡ് ചിത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.