"പ്രണയം തുടങ്ങിയപ്പോൾ പ്രായം പറയാൻ അവൻ വിസമ്മതിച്ചു'
Monday, June 15, 2020 3:01 PM IST
മു​ൻ മി​സ് യൂ​ണി​വേ​ഴ്സും ബോ​ളി​വു​ഡ് താ​ര​വു​മാ​യി​രു​ന്ന സു​സ്മി​ത സെ​ന്നി​ന് 43 വ​യ​സു​ണ്ട്. എ​ന്നാ​ൽ സു​സ്മി​ത​യു​ടെ ബോ​യ്ഫ്ര​ണ്ടും​ ഫാ​ഷ​ൻ മോ​ഡ​ലു​മാ​യ റോ​ഹ്മാ​ന് 29 വ​യ​സു​ മാ​ത്ര​മാ​ണ് പ്രാ​യം. ത​ങ്ങ​ളു​ടെ പ്ര​ണ​യ ബ​ന്ധം തു​ട​ങ്ങി​യ കാ​ല​ത്ത് റോ​ഹ്മാ​ൻ ത​ന്‍റെ പ്രാ​യം മ​റ​ച്ചു പി​ടി​ച്ചി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​സ്മി​ത സെ​ൻ.

കാ​ഴ്ച​യി​ൽ വ​ള​രെ ചെ​റു​പ്പ​മാ​ണ​ല്ലോ..​. സ​ത്യ​ത്തി​ൽ എ​ത്ര വ​യ​സാ​യി എ​ന്ന് താ​ൻ കൂ​ടെ​ക്കൂ​ടെ ചോ​ദി​ക്കു​മാ​യി​രു​ന്നു​വെ​ങ്കി​ലും ഊ​ഹി​ച്ചെ​ടു​ക്കൂ എ​ന്നാ​യി​രു​ന്നു അ​ന്നൊ​ക്കെ റോ​ഹ്മാ​ന്‍റെ മ​റു​പ​ടി​യെ​ന്ന് സു​സ്മി​ത പ​റ​യു​ന്നു.

പി​ന്നീ​ടാ​ണ് റോ​ഹ്മാ​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം മ​ന​സി​ലാ​ക്കു​ന്ന​ത്. പ​ക്ഷെ ഞ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത ബ​ന്ധം അ​ല്ല ഇ​ത്. വി​ധി ഞ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു- സു​സ്മി​ത പ​റ​യു​ന്നു.

ഒ​രു ഫാ​ഷ​ൻ ഷോ​യി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​വു​ക​യാ​യി​രു​ന്നു. റെ​നി, അ​ലി​ഷ എ​ന്നി​ങ്ങ​നെ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ സു​സ്മി​ത ദ​ത്തെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.