തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത ബോളിവുഡ് നടിമാരില്‍ ഒരാളാണ് സ്വര ഭാസ്കര്‍. താന്‍ പ്രായം കുറച്ച് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
നാല് വര്‍ഷം തുടര്‍ച്ചയായി പ്രായം 28 എന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. ആര്‍ക്കും അത് മനസിലായതുമില്ല. മുപ്പതാം പിറന്നാളിന് കേക്ക് മുറിച്ചപ്പോള്‍ അതില്‍ 25 വയസ്സ് എന്നാണ് എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരോടും യഥാര്‍ഥ പ്രായം പറയുകയായിരുന്നു.
മുപ്പതാം പിറന്നാളിന് 25 വയസ് എന്നെഴുതിയ മനോഹരമായ കേക്ക് ആയിരുന്നു മുറിച്ചത്. പിന്നീട് താന്‍ തന്നെ എല്ലാവരോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞു. എല്ലാവരോടും സത്യം പറയുമായിരുന്നെങ്കില്‍ പിന്നെന്തിന് ഇതൊക്കെ ചെയ്തുകൂട്ടി എന്നായിരുന്നു സുഹൃത്തുക്കള്‍ ചോദിച്ചത്. നേരാംവണ്ണം നുണയെങ്കിലും പറയാന്‍ ശ്രമിക്കൂ എന്നാണ് അവര്‍ പറഞ്ഞത്. 32 വയസുകാരിയായ സ്വര ഭാസ്കര്‍ പറയുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെ നടി സ്വര ഭാസ്കർ രംഗത്തുവന്നിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍കുറ്റമായി കാണുന്ന സര്‍ക്കാരാണിതെന്ന് ട്വീറ്റില്‍ സ്വര ഭാസ്കര്‍ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.