കൂടെ അഭിനയിച്ചവരിൽ ഏറ്റവും മോശം ആര്? തുറന്നുപറഞ്ഞ് തപ്സി പന്നു
Monday, November 25, 2019 4:29 PM IST
ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് താ​ര​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​ണ് ത​പ്സി പ​ന്നു. ത​ന്‍റെ നി​ല​പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ർ​ക്ക് മു​ന്നി​ലും തു​റ​ന്നു പ​റ​യാ​ൻ താ​രം ഒ​രു മ​ടി​യും കാ​ണി​ക്കാ​റി​ല്ല . സി​നി​മ​യി​ലും ഇ​തു ത​ന്നെ​യാ​ണ് താ​രം സ്വീ​ക​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ന്‍റെ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടേ​യും പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ത​പ്സി.

താ​ര​ത്തി​ന്‍റെ പ​ല ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളും തെ​ന്നി​ന്ത്യ​യി​ലും മി​ക​ച്ച പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. സി​നി​മ മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​പ്പെ​ട്ട​തി​നെ കു​റി​ച്ചും ഇ​ൻ​ഡ​സ്ട്രി​യി​ലെ പു​രു​ഷ മേ​ൽ​ക്കോ​യ്മ​യെ കു​റി​ച്ചു​മു​ള്ള താ​ര​ത്തി​ന്‍റെ നി​ല​പാ​ട് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ ഏ​റ്റ​വും മോ​ശ​മാ​യ സ​ഹ​താ​ര​ത്തെ കു​റി​ച്ച് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നേ​ഹ ധൂപി​യ അ​വ​താ​രി​ക​യാ​യി എ​ത്തു​ന്ന നോ ​ഫി​ൽ​റ്റ​ർ നേ​ഹ എ​ന്ന പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ത​പ്സി ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. കൂ​ടെ അ​ഭി​ന​യി​ച്ച​തി​ൽ വച്ച് ഏ​റ്റ​വും മോ​ശ​മാ​യ​തും ബോ​ളി​വു​ഡി​ൽ തു​ട​ർ​ന്ന് പോ​കാ​ൻ സാധ്യതയില്ലാത്തതുമായ താ​ര​ത്തി​ന്‍റെ പേ​ര് പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോഴാണ് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ താ​ര​പു​ത്ര​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഹ​ർ​ഷ്‌വ​ർ​ധ​ൻ ക​പൂ​റി​ന്‍റെ പേ​രാ​ണ് ഷോ​യി​ൽ താ​രം ഉ​ത്ത​ര​മാ​യി പ​റ​ഞ്ഞ​ത്. താ​ര​പു​ത്ര​നാ​യ​തു കെ​ണ്ടാ​ണ് ഹ​ർ​ഷ്‌വ​ർ​ധ​ന് വീ​ണ്ടും ചി​ത്രം ല​ഭി​ച്ച​ത്. അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ൻ ആ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ആ​ദ്യ ചി​ത്ര​ത്തി​നു ശേ​ഷം ഹ​ർ​ഷ് വ​ർ​ധ​നെ തേ​ടി ര​ണ്ടാ​മ​തൊ​രു ചി​ത്രം എ​ത്തു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ത​പ്സി പ​റ​ഞ്ഞു.

രാ​കേ​ഷ് ഓം​പ്ര​കാ​ശ് മെ​ഹ്ര ഒ​രു​ക്കി​യ മിർസ്യ ആ​യി​രു​ന്നു ഹ​ർ​ഷ് വ​ർ​ധ​ന്‍റെ ആ​ദ്യ ചി​ത്രം. ഭാ​വേ​ഷ് ജോ​ഷിയുടെ സൂ​പ്പ​ർ ഹീ​റോ ആ​ണ് ഹ​ർ​ഷ് വ​ർ​ധ​ന്‍റെ ര​ണ്ടാം ചി​ത്രം. ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളും ബോ​ക്സോ​ഫീ​സി​ൽ പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു.

ത​നി​ക്ക് ല​ജ്ജ തോ​ന്നി​യ താ​ര​ങ്ങ​ളെ കു​റി​ച്ചും ത​പ്സി വെ​ളി​പ്പെ​ടു​ത്തി. ന​ടി ജാ​ക്വി​ലിനോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ ത​നി​ക്ക് ത​ന്നോ​ടു ത​ന്നെ ല​ജ്ജ തോ​ന്നി​യി​രു​ന്നു. അ​വ​ർ വ​ള​രെ മ​നോ​ഹ​ര​മായ ശ​രീ​ര​മു​ള്ള​വ​രാ​ണ്. ജു​ഡ്‌വ 2 ൽ ​ജാ​ക്വി​ലിനോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ത​ന്നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ മ​റ്റൊ​രു താ​ര​മാ​ണ് വി​ക്കി കൗ​ശ​ൽ. ത​ന്നെ അ​ദ്ഭുത​പ്പെ​ടു​ത്തി​യ ഒ​രു താ​ര​മാ​ണ് വി​ക്കി​യെ​ന്നും ത​പ്സി പ​റ​ഞ്ഞു.

മ​ൻ​മ​ർ​സി​യ എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ ഒ​രു ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. വി​ക്കി​യോ​ടൊ​പ്പ​മു​ള്ള ഓ​രോ സീ​നു​ക​ൾ ക​ഴി​യു​ന്പോ​ഴും താ​ൻ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​യാ​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ കു​റി​ച്ച് ഞാ​ൻ വി​ക്കി​യോ​ട് ത​ന്നെ പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ബോ​ളി​വു​ഡി​ലെ മി​ക​ച്ച അ​ഭി​നേ​താ​വി​ൽ ഒ​രാ​ളാ​ണ് വി​ക്കി കൗ​ശ​ലെ​ന്നും ത​പ്സി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.