ആമിർഖാനെ വിമർശിച്ച് നടി തനുശ്രി ദത്ത. മീടൂ ആരോപണ വിധേയനായ സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിർ അഭിനയിക്കുവാൻ തീരുമാനിച്ചതാണ് തനുശ്രിയെ ചൊടിപ്പിച്ചത്.
സംഗീതഞ്ജൻ ഗുൽഷൻ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മോഗുൽ എന്ന സിനിമയിലാണ് ആമിർ അഭിനയിക്കുന്നത്. ഗുൽഷൻ കുമാറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിർ ഖാൻ ആണ്.
സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സുഭാഷിനൊപ്പം പ്രൊജക്ട് ചെയ്യില്ലെന്ന് ആമിർ തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല മോഗുലിൽ നിന്നും സുഭാഷിനെ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ സുഭാഷിനൊപ്പം പ്രവർത്തിക്കുന്നുവെന്ന് താരം അടുത്തിടെ പറഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് തിരിതെളിയാൻ കാരണമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.