കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി തപ്സി പന്നു, സംവിധായകന് അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബോളിവുഡ് താരങ്ങള്‍ക്കിടയിൽ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയവരാണ് ഇരുവരും. പലപ്പോഴും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുള്ള ഇവർ കര്‍ഷക സമരത്തിനും പൗരത്വനിയമ പ്രേക്ഷോഭത്തിനും പിന്തുണ അറിയിച്ചവരുമാണ്.
തന്റെ വീടുകളിൽ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെ നിശബ്ദത വെടിഞ്ഞ് പ്രതികരണവുമായി എത്തിയിരിക്കുകയാണ് തപ്സി. ട്വിറ്ററിലൂടെയായിരുന്നു തപ്സിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു തപ്സിയുടെ ട്വീറ്റ്. മൂന്ന് ട്വീറ്റുകളിലായാണ് തപ്സിയുടെ പ്രതികരണം.
മൂന്ന് ദിവസം നീണ്ട സേര്ച്ചിനൊടുവില് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധേയം എന്നാണ് തപ്സി പറയുന്നത്. പാരീസില്‍ തന്റെ ഉടമസ്ഥതയിലുണ്ടെന്ന് പറയുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ക്കാല അവധിയാണ് വരാനിരിക്കുന്നത് എന്നതായിരുന്നു തപ്സി പറഞ്ഞ ഒന്നാമത്തെ കാര്യം.
രണ്ടാമതായി തപ്സി പറയുന്നത് അഞ്ച് കോടിയുടെ റെസിപ്റ്റാണ്. ഫ്രെയിം ചെയ്യാനും ഭാവിയില്‍ ഉപയോഗിക്കാനുമാണമിതെന്നും താന്‍ നേരത്തെ നിരസിച്ച തുകയാണിതെന്നും തപ്സി പറയുന്നു. മൂന്നാമതായി തപ്സി ചൂണ്ടിക്കാണിക്കുന്നത് 2013ല്‍ തന്റെ വീട്ടില്‍ നടന്ന റെയ്ഡാണ്. ആദരണീയയായ ധനകാര്യ മന്ത്രി പറയുന്നത് അനുസരിച്ച് 2013ല്‍ എന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ചുള്ള ഓര്മ എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്.
ഇതിനോടൊപ്പം കങ്കണയുടെ സഹോദരിയെ പരിഹസിക്കുകയും ചെയ്യുന്നു തപ്സി. ഇനിയൊരിക്കലും വിലകുറഞ്ഞതല്ലെന്നായിരുന്നു തപ്സിയുടെ പരിഹാസം. കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് തപ്സി എന്ന രംഗോലിയുടെ പരിഹാസത്തിനായിരുന്നു തപ്സി ചുട്ടമറുപടി നല്‍കിയത്. പലപ്പോഴായി തപ്സി കങ്കണയെ കോപ്പിയടിക്കുകയാണന്ന് കങ്കണയും രംഗോലിയും ആരോപിച്ചിട്ടുണ്ട്. താരത്തിന്റെ ട്വീറ്റുകള്‍ വൈറലായി മാറുകയാണ്.
ഇതിനിടെ ദൊബാരയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചതായി അനുരാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സിയാണ് നായിക. ഇരുവര്‍ക്കും പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു വിഭാഗം വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.
മാര്‍ച്ച് മൂന്നിനായിരുന്നു താപ്സിയുടേയും അനുരാഗ് കശ്യപിന്റെയും വീടുകളിലും ഓഫീസുകളിലും ആദായ വകുപ്പ് പരിശോധന നടത്തുന്നത്. അനുരാഗ് പങ്കാളിയായ ഫാന്റം ഫിലിംസിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. മന്മര്സിയാന് എന്ന ചിത്രത്തിന് ശേഷം തപ്സിയും അനുരാഗും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ദൊബാര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.